നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോടഞ്ചേരി: മലയോരമേഖലയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പ്രദേശത്ത് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുല്ലൂരാംപാറ തുരുത്തില്‍ കുടുങ്ങിയ നാല്‍പതോളം കുടുംബങ്ങളെ പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
പുല്ലൂരാംപാറയില്‍ കൂമുള്ളി ഷഹര്‍ബാന്‍, പുളിക്കത്തടത്തില്‍ തോമാച്ചന്‍, ചക്കുങ്കല്‍ ജിജി വര്‍ഗീസ്, തയ്യില്‍ ചാക്കോ, പുതുപ്പള്ളി മാത്യു, അഞ്ചുകണ്ടത്തില്‍ അയിഷുമ്മ, മാളിയേക്കല്‍ മോഹനന്‍, ജോര്‍ജ് മുളക്കല്‍, ചേന്നംകുളത്ത് ജോസഫ്, കൊഴുവേലി ജോര്‍ജ്, താന്നിക്കര നാസര്‍ തുടങ്ങിയ വീട്ടുകാരെയാണ് മാറ്റിയത്. ആനക്കാംപൊയില്‍ പുത്തൂര്‍ ജോണ്‍സണ്‍, സുകുമാരന്‍ എന്നിവരുടെ വീട്ടില്‍ വെള്ളം കയറി. ഇതില്‍ സുകുമാരനെ തൊട്ടടുത്ത ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കൂരോട്ടുപാറ ഗാന്ധി റോഡില്‍ പൂക്കോട്ടില്‍ ജോണ്‍സന്റെ രണ്ടുനില വീടിന്റെ അടിഭാഗം മണ്ണ് നിറഞ്ഞതിനാല്‍ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. വാലോലിക്കല്‍ ജോസഫിന്റെ കുടുംബത്തെയും ചെമ്പുകടവ് വട്ടചവട് കിന്നരിത്തോടിനു സമീപത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് 12 വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിച്ചു. പൂവത്തിന്‍ചുവട് കാടവര്‍ കോളനിയില്‍ നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നാരങ്ങാത്തോട് കാട്ടിപ്പൊയില്‍ കുടിവെള്ള പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊഴമല പ്രസാദ്, വരമ്പകത്ത് ബെന്നി, പൊട്ടക്കല്‍ ജോണ്‍ എന്നിവരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
നൂറാംതോട് എല്‍.പി സ്‌കൂളിനു സമീപം ഒറ്റപ്പെട്ട എട്ടു കുടുംബങ്ങളെ സ്‌കൂളിലേക്കു മാറ്റി. പുല്ലൂരാംപാറ ഇലന്തുകടവ് പഴയപാലം വെള്ളത്തിനടിയിലായി. സമീപത്തെ പത്തോളം വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവമ്പാടി വില്ലേജ് ഓഫിസിനു സമീപം പാണ്ട്യന്‍പാറ രാജന്‍, തോട്ടുപുറം തോമസ് എന്നിവരുടെ വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇവരെ തൊട്ടടുത്ത സ്ഥലത്തേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."