HOME
DETAILS
MAL
ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്ക് എതിരായ അതിക്രമം: പൊലിസുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് ഐജി
backup
April 05 2017 | 07:04 AM
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലിസ് നടത്തിയ അതിക്രമത്തില്‍ നടപടിയുണ്ടാവുമെന്ന് ഐ.ജി മനോജ് എബ്രഹാം.
സംഭവത്തെ കുറിച്ച് തിരുവനന്തപുരം ഡിസിപി അന്വേഷിക്കും. ഡിസിപി അരുള്‍ ബി കൃഷ്ണക്കാണ് അന്വേഷണ ചുമതല. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടിയുണ്ടാകുമെന്നും ഐജി അറിയിച്ചു.
ജിഷ്ണുപ്രണോയുടെ മാതാവ് ഉള്‍പ്പെടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സാധാരണ നടപടിക്രമം മാത്രമാണ് ഉണ്ടായത്. പൊലിസ് ആസ്ഥാനത്ത് എല്ലാവര്ക്കും സമരം നടത്താന്‍ അനുവാദമില്ല. മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷം ധര്‍ണ നടത്താവുന്നതാണ്. മുന്‍കരുതലെന്ന നിലയില്‍ ജിഷ്ണുവിന്റെ അമ്മയുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ സംഭവസ്ഥലത്തു നിന്നും മാറ്റുകയാണുണ്ടായത്. ഇവരെ വിട്ടയച്ചതായും ഐജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."