ട്രംപ് വിഡ്ഢി: ഐ.എസ്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഡ്ഢിയാണെന്ന് ഐ.എസ്. പുതിയ ശബ്ദസന്ദേശത്തിലാണ് ഐ.എസ് ട്രംപിനെ വിഡ്ഢിയെന്ന് വിശേഷിപ്പിച്ചത്.
ഇസ്ലാമിനെക്കുറിച്ച് ട്രംപിന് ഒന്നുമറിയില്ലെന്നും ഐ.എസ് പറയുന്നു. ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഐ.എസ് ട്രംപിനെ ഇത്തരത്തില്‍ വിളിക്കുന്നത്. 36 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തിലാണ് ഐ.എസ് വക്താവ് അബു ഹസന് അല്‍ മുഹാജിര്‍ എന്നയാളുടെ പ്രതികരണം.
ഐ.എസിന്റെ മുന്‍ വക്താവും സെക്കന്റ് ഇന്‍ കമാന്‍ഡുമായ അബൂ മുഹമ്മദ് അല്‍ അദ്്നാനി 2016ല്‍ യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് പുതിയ വക്താവ് രംഗപ്രവേശനം ചെയ്തത്.
ട്രംപിന്റേത് പുറത്തേക്കുള്ള പോക്കാണെന്നും അത് എല്ലാവര്ക്കും അറിയാമെന്നും അദ്ദേഹത്തിന്റെ നടപടികളെല്ലാം ബുദ്ധിശൂന്യമാണെന്നും ഐ.എസ് പറയുന്നു. ശാമി (സിറിയ) നെയും ഇറാഖിനെയും കുറിച്ച് ട്രംപിന് ഒന്നുമറിയില്ലെന്നും ഓഡിയോയില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."