ഫലോത്സവം തൃശൂര്‍ ടൗണ്‍ഹാളില്‍
തൃശൂര്‍: കേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഫലോത്സവം ഏഴിന് തൃശൂര്‍ ടൗണ്‍ഹാളില്‍ തുടങ്ങും. ചക്ക, മാങ്ങ, പൈനാപ്പിള്‍, കശുമാങ്ങ, ചെറുകിട ഫലവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വൈവിധ്യം മുന്‍നിര്‍ത്തിയാണ് ഫലോത്സവം സംഘടിപ്പിക്കുന്നതെന്ന് കമ്പനിയധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചക്കയിലെ ചെറുതും വലുതുമായ ഇനങ്ങള്‍ വിവിധ ആകൃതിയിലും രൂപത്തിലുമുള്ളവ മേളയില്‍ എത്തിച്ചേരും. മാങ്ങയിലെ പ്രിയൂര്‍, നീലം, ബഗ്ലോര, ബംഗനപ്പള്ളി, ഒളൂര്‍, നാടന്‍ ഇനങ്ങളും, വാഴയുല്‍പ്പന്നങ്ങളിലെ വൈവിധ്യങ്ങളും പൈനാപ്പിളില്‍ ക്യൂ, ക്യൂന്‍, മൊറീഷ്യഡ് എന്നീ ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിലുണ്ടായിരിക്കും. ഏഴിന് വൈകിട്ട് അഞ്ചിന് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നിന്നും സംഘടിപ്പിക്കുന്ന ഫലോത്സവറാലി തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ടൗണ്‍ഹാളില്‍ 16 വരെ നടക്കുന്ന ഫലോത്സവത്തില്‍ വിവിധ പരിപാടികളും സംഘടിപ്പിക്കും. എട്ടിന് ചിത്ര പ്രദര്‍ശനം, ഒന്‍പതിന് സാംസ്‌കാരിക സദസ്, പത്തിന് പ്ലാവ് മുത്തപ്പന് ആദരം, കാര്‍ഷിക രംഗത്തെ വിദഗ്ധരുടെ സൗഹൃദ സമ്മേളനം, സെമിനാര്‍, പൊതുസമ്മേളനം.
11ന് വാഴവിഭവങ്ങളിലെ രുചിഭേദം(സദ്യ)11.30ന്്, സെമിനാര്‍, പൊതുസമ്മേളനം. 12ന് ചക്ക വിഭവ സദ്യ രാവിലെ 11.30 മുതല്‍ 2.30 വരെ. സെമിനാര്‍, പൊതുസമ്മേളനം. തുടര്‍ ദിവസങ്ങളിലും പൊതുസമ്മേളനവും അതിനുശേഷം കലാപരിപാടികളും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അനിയന്‍ മാത്യു, എം.യു മുത്തു, ജോളി ജോണ്‍, ശശീന്ദ്രന്‍ കുനുവാറ, ജോസ് കിടങ്ങന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."