HOME
DETAILS
MAL
കലക്ടര്‍ ബ്രോയെ കണ്ണന്താനം പുറത്താക്കി
backup
June 14 2018 | 03:06 AM
തിരുവനന്തപുരം: കോഴിേക്കാടിന്റെ കലക്ടര്‍ ബ്രോയെ കണ്ണന്താനം പുറത്താക്കി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് മുന്‍ കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരെ തന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.
മന്ത്രിയുടെ അനുമതിയില്ലാതെ വിദേശയാത്ര പോയത് കണ്ണന്താനത്തെ ചൊടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം ചോദിക്കുകയും ഇവര്‍ തമ്മില്‍ വാക്പോര് ഉണ്ടാകുകയും ചെയ്തതായി പറയുന്നു.
തുടര്‍ന്ന് പ്രശാന്ത് രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ രാജിവയ്ക്കുന്നതിനു മുമ്പ് കണ്ണന്താനം പുറത്താക്കുകയായിരുന്നു.
2007 ബാച്ചിലെ കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്തിനെ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ഇനി നിയമിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."