HOME
DETAILS
MAL
പ്രിന്‍സിപ്പാളിനെ പുറത്താക്കണം; എസ്.എഫ്.ഐ സമരം തുടങ്ങി
backup
April 05 2017 | 19:04 PM
മാള: പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ സമരം ആരംഭിച്ചു. മനുഷ്യാവകാശ ലംഘനം, വിദ്യാര്‍ഥി പീഢനങ്ങള്‍ എന്നിവക്കു നേതൃത്വം കൊടുക്കുന്ന പ്രിന്‍സിപ്പലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. എസ്.എഫ്.ഐ ജില്ല സെക്രട്ടറി കെ.എസ് റോസ്സല്‍ രാജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി പ്രതിനിധി ജസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ശരത്ത് പ്രസാദ്, സംസ്ഥാന സമിതി അംഗം സംഗീത് ശശീന്ദ്രന്, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എം.രാജേഷ്, സോന കെ.കരീം, എ.കെ നിധിന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."