മദ്യനയം; സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
മലപ്പുറം: പാതയോരത്തെ മദ്യ വില്പന നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്നും വിധിയെ അട്ടിമറിക്കാന്‍ നിയമ നിര്‍മ്മാണത്തിനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി.
സര്‍ക്കാറിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താമെന്ന പേരില്‍ സമൂഹത്തില്‍ വലിയ വിപത്തുകള്‍ക്ക് നിദാനമാകുന്ന മദ്യം സുലഭമാക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരേ സമൂഹം പ്രതികരിക്കണമെന്നും മദ്യോപയോഗം വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുടുംബ കലഹമടക്കമുള്ള സാമൂഹ്യ ദുരന്തത്തിന് വഴിവെക്കുന്ന മദ്യം ഘട്ടംഘട്ടമായി നിരോധിക്കുന്നതിന് പകരം സാമ്പത്തിക നേട്ടം മാത്രം മുന്‍ നിര്‍ത്തി മദ്യം വ്യാപകമാക്കാന്‍ കോടതി കയറുന്ന സര്‍ക്കാര്‍ സമീപനം പൗരന്മാരോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി. അബ്ദുല്ല മൗലവി, കാളാവ് സൈതലവി മുസ്ലിയാര്, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, സലീം എടക്കര, ഹസന് സഖാഫി പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സി.എം കുട്ടി സഖാഫി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.കെ ഹിദായത്തുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."