HOME
DETAILS
MAL
പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് ഇന്നു മുതല്‍ അടച്ചിടും
backup
April 05 2017 | 20:04 PM
പാപ്പിനിശ്ശേരി: ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പില്ലാതെ അടിപ്പാതയുടെ പേരില്‍ പാപ്പിനിശ്ശേരി ഗേറ്റ് വീണ്ടും അടച്ചിടുന്നു. ഇന്നു മുതല്‍ ഗേറ്റ് വഴിയുള്ള എല്ലാ ഗതാഗതവും നിരോധിച്ചതായുള്ള മുന്നറിയിപ്പ് ബോര്‍ഡ് റെയില്‍വേ സ്ഥാപിച്ചു കഴിഞ്ഞു. ഇതോടെ പ്രദേശവാസികളുടെ ഏക ആശ്രയമായ വഴിയും അടഞ്ഞു കിടക്കും. നേരത്തെ തീരുമാനിച്ചതില്‍ നിന്നു വിപരീതമായാണ് റെയില്‍വേയുടെ നീക്കം. മേല്‍പ്പാലം ഗതാഗത യോഗ്യമാക്കിയ ശേഷമേ ഗേറ്റ് അടച്ചിടുകയുള്ളൂവെന്നാണ് നേരത്തെ നാട്ടുകാര്‍ക്കു നല്കിയ ഉറപ്പ്.
ഇതിനു ശേഷമായിരിക്കും അടിപ്പാതയുടെ പ്രവൃത്തി ആരംഭിക്കുകയെന്നും അറിയിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ അടിപ്പാതയുടെ പ്രവൃത്തിയുടെ പേരില്‍ ബദല്‍ സംവിധാനം പോലും ഏര്‍പ്പെടുത്താതെയാണ് റെയില്‍വേ ഗേറ്റ് അടച്ചിടുന്നത്. ഇതിനെതിരേ പ്രതിഷേധം ശക്തമാകാനും സാധ്യത ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."