നോട്ട് പ്രതിസന്ധി: ആളൊഴിഞ്ഞ് ട്രഷറികള്‍
കണ്ണൂര്‍: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കില്‍ നിന്നു പണം ലഭിക്കാതായതോടെ ട്രഷറികളിലും പ്രതിസന്ധി രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ട്രഷറികളിലേക്കുള്ള പണം നല്‍കുന്നതില്‍ ബാങ്കുകള്‍ പിന്നോട്ടടിച്ചതോടെയാണ് സ്ഥിതി പരുങ്ങലിലായത്. ഇതോടെ ശമ്പളവും പെന്‍ഷനും ലഭിക്കാതെ നിരവധി പേര്‍ മടങ്ങി. മാര്‍ച്ച് അവസാനത്തോടെ നോട്ട് ക്ഷാമം ട്രഷറികളില്‍ അനുഭവപ്പെട്ടിരുന്നു. ആവശ്യപ്പെട്ടതിലും കുറവ് പണം മാത്രമാണ് പലപ്പോഴും ലഭിക്കുന്നത്. ഇന്നലെ ജില്ലാ ട്രഷറിയില്‍ 70 ലക്ഷം രൂപ ലഭിക്കേണ്ടിടത്ത് 15 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇതോടെ ശമ്പളം ഉള്‍പ്പെടെ വാങ്ങാനെത്തിയവരെ മടക്കി അയച്ചു.
സബ് ട്രഷറിയില്‍ 80 ലക്ഷം വേണ്ടിടത്ത് 40 ലക്ഷമാണ് ലഭ്യമായത്. വരും ദിവസങ്ങളിലും പ്രതിസന്ധി രൂക്ഷമാവുമെന്ന ആശങ്കയിലാണ് ജീവനക്കാരും പെന്‍ഷന്‍കാരും. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കിടെ വീണ്ടും നോട്ട് പ്രതിസന്ധി തലയുയര്‍ത്തുന്നതോടെ കുടുംബ ബജറ്റ് താളം തെറ്റും. ഇന്നലെ ഉച്ചയോടെ ജില്ലാ ട്രഷറിയിലും സബ് ട്രഷറിയിലും ആളൊഴിഞ്ഞിരുന്നു. നേരത്തെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണ് ട്രഷറികളില്‍ സ്തംഭനം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെയാണ് വീണ്ടും പ്രതിസന്ധി എത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."