HOME
DETAILS

പരിശോധനയ്ക്കു വിധേയമാക്കാത്ത ഗ്യാസ് സിലിണ്ടറുകള്‍ നിരോധിക്കണം

  
backup
July 06 2016 | 04:07 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%87%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d

തിരുവനന്തപുരം: അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന സ്റ്റാറ്റിയൂട്ടറി പരിശോധനകള്‍ക്കു വിധേയമാക്കാത്ത ഗ്യാസ് സിലിണ്ടറുകള്‍ ഉപഭോക്താക്കളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു എണ്ണക്കമ്പനിയുടെ പ്രതിനിധികളും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നിര്‍ദേശം. 

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശിയുടെ നിര്‍ദേശാനുസരണം ഫയല്‍ ചെയ്ത വിശദീകരണത്തില്‍, യോഗത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ നടപടിയെടുക്കുമെന്നു ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അറിയിച്ചു.
വര്‍ധിച്ചുവരുന്ന പാചകവാതക സിലിണ്ടര്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്. ഇതിന്റെയടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. മനുഷ്യാവകാശപ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്റെ പരാതിയിലാണ് നടപടി.
സിലിണ്ടര്‍ പരിശോധനകള്‍ കാര്യക്ഷമമായി നടത്തണമെന്നും സിലിണ്ടറുകളുടെ കണക്ക് സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ ആവിഷ്‌ക്കരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ഗ്യാസ് സിലിണ്ടറുകള്‍ വീട്ടിലെത്തിക്കുന്ന തൊഴിലാളികള്‍ക്കു പരിശീലനം നല്‍കണം. ഉപഭോക്താക്കളെ സുരക്ഷയെക്കുറിച്ചു ബോധവല്‍ക്കരിക്കണം.
ഗുണനിലവാരമില്ലാത്ത ഹോസുകളുടെയും സ്റ്റൗവുകളുടെയും നിര്‍മാണവും കച്ചവടവും നിയമവിരുദ്ധമാക്കണം. ഓയില്‍കമ്പനികളും ഡീലര്‍മാരും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിശ്ചിത കാലയളവില്‍ ഡീലര്‍മാര്‍ക്കിടയില്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.
ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇതിനായി നോഡല്‍ ഓഫിസറെ നിയമിക്കണം.
നിയമവിരുദ്ധ നടപടികള്‍ നടക്കുന്നില്ലെന്നു പൊലിസ്, ഭക്ഷ്യ, എക്‌സ്‌പ്ലോസീവ് വകുപ്പുകള്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു ചീഫ് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  25 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  25 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  25 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  25 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  25 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  25 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  25 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  25 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago