പട്ടികജാതി കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ഒരു കോടി രൂപ
ആലപ്പുഴ: കായംകുളം നിയമസഭാ മണ്ഡലത്തിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ പുത്തന്‍പുരയ്ക്കല്‍ പട്ടികജാതി കോളനിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി അംബേദ്കര്‍ ഗ്രാമവികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതായി യു. പ്രതിഭാ ഹരി എം.എല്‍.എ അറിയിച്ചു. റോഡ്, ഫുഡ്പാത്ത്, ആശയവിനിമയ സൗകര്യം, കുടിവെള്ള സൗകര്യങ്ങള്‍, വൈദ്യുതീകരണം, വീടുകളിലെ സോളാര്‍ വൈദ്യുതീകരണം,സോളാര്‍ തെരുവ് വിളക്ക്, സാനിറ്റേഷന്‍, ഭവന പുനരുദ്ധാരണം, മാലിന്യ നിര്‍മാര്‍ജ്ജനം, കളിസ്ഥലം, പൊതുവായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണഭിത്തി, ഇറിഗേഷന്‍,അടുക്കളത്തോട്ടം, വനിതകള്‍ക്കായുള്ള വരുമാനദായക പദ്ധതികളായ മൃഗസംരക്ഷണം, ഹോര്‍ട്ടി കള്‍ച്ചറല്‍, കരകൗശലം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുക.
പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ യോഗം കൂടി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി. വാസുദേവന്‍, ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോള്‍ റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീന, സി. ദിവാകരന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജ്യോതി കുമാര്‍, നികേഷ് തമ്പി, ഷൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."