HOME
DETAILS

നിരന്തരമായ ഇടപെടലുകള്‍ ഫലം കണ്ടു: ജോയ്‌സ് ജോര്‍ജ്ജ് എം.പി

  
backup
June 14 2018 | 08:06 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 

ചെറുതോണി: മലയോര ജനത കാത്തു കാത്തിരുന്ന ചരിത്രപരമായ തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായതെന്ന് അഡ്വ: ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു.
മൂന്ന് മാസത്തോളമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ ഇടപെടലുകള്‍ ഫലം കണ്ടത് ചാരിതാര്‍ത്ഥ്യജനകമാണെന്നും ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വേണ്ടി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും എം.പി പറഞ്ഞു. വനത്തിനുള്ളില്‍ മാത്രമായി ഇ.എസ്.എ നിജപ്പെടുത്തി കാര്‍ഷിക തോട്ടം ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയെടുക്കുക എന്നതായിരുന്നു എക്കാലത്തേയും സുചിന്തിതമായ നിലപാട്. ഉമ്മന്‍ വി ഉമ്മന്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവെന്ന് അന്നേ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും അംഗീകരിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഉമ്മന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിന്നും 1337.24 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തെ ഒഴിവാക്കിയെടുത്ത് കേരളത്തിലെ കര്‍ഷകരെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ഇച്ഛാശക്തി പ്രകടിപ്പിച്ചത് ശ്ലാഘനീയമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 123 വില്ലേജുകളും വനമാണെന്ന് സ്ഥാപിച്ച് വനം വകുപ്പ് മാപ്പും ഭൂപടവും തയ്യാറാക്കിയിരുന്നത് കര്‍ഷകര്‍ മറന്നിട്ടില്ലെന്നും എം.പി പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ മറവില്‍ കുടിയേറ്റ ജനതയെ സ്വന്തം ഭൂമിയില്‍ നിന്നും അന്യവത്ക്കരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ മലയോരത്താകെ ഉയര്‍ന്നു വന്ന ചെറുത്തു നില്പ്പിനും പ്രക്ഷോഭങ്ങള്‍ക്കും നേതൃത്വം നല്‍കിയ എല്ലാ കര്‍ഷക സംഘടനകള്‍ക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. ഇടുക്കിക്കാര്‍ക്കെതിരായ ആസൂത്രിത നീക്കങ്ങള്‍തിരിച്ചറിഞ്ഞ് പ്രതിരോധത്തിന്റെ ശബ്ദം മുഴക്കിയ ഓരോ കര്‍ഷകരുടേയും വിജയമാണിതെന്നും എം.പി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം

Cricket
  •  3 days ago
No Image

വീണ്ടും വിവാദ പ്രസം​ഗം; പി.സി. ജോർജിനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി

Kerala
  •  3 days ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു; ഒന്നര വർഷത്തിനിടെ രാജ്യത്തുണ്ടായത് മുപ്പതിനായിരത്തോളം തൊഴിലാളികളുടെ കുറവ്

latest
  •  3 days ago
No Image

തട്ടിക്കൊണ്ട് പോവുന്നതിനിടെ ലോറി തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്

Kerala
  •  3 days ago
No Image

ഇടത് എംപിമാരുടെ എതിർപ്പ് മറികടന്ന് രാജ്യസഭയിൽ റെയിൽവെ ഭേദഗതി ബില്ലിന് അംഗീകാരം

National
  •  3 days ago
No Image

ഗതാഗതം മെച്ചപ്പെടുത്താൻ ലക്ഷ്യം; ഒമ്പത് പുതിയ കരാറുകളിൽ ഒപ്പുവച്ച് ആർ‌ടി‌എ 

uae
  •  3 days ago
No Image

ആശ പ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശം; സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് അപകീർത്തി നോട്ടീസ്; മാർച്ച് 17ന് സെക്രട്ടേറിയേറ്റ് ഉപരോധിക്കും

Kerala
  •  3 days ago
No Image

തൊഴിലാളി സമരം; കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സും എത്തിഹാദും

uae
  •  3 days ago
No Image

തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി അജ്ഞാതന്‍ വീണ്ടുമെത്തി; 49 പേര്‍ക്ക് മോചനം 

latest
  •  3 days ago
No Image

ഒരു വിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലിസ് ഇങ്ങനെ ചെയ്യുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago