HOME
DETAILS

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ലളിത് മോദിക്ക് കനത്ത പ്രഹരം, വനുവാട്ടുവിലെ പൗരത്വവും നഷ്ടമാകുമോ? പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവ്; ഗുജറാത്തുകാരന് ഒരു പൗരത്വവും ഇല്ലാതാകുന്നു

  
Web Desk
March 10 2025 | 05:03 AM

President orders cancellation of Lalit Modis Vanuatu passport

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യകേസില്‍ അന്വേഷണം നേരിട്ടതോടെ രാജ്യംവിട്ട ഐ.പി.എല്‍ മുന്‍ മേധാവി ലളിത് മോദിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് വനുവാട്ടു (Vanuatu) സര്‍ക്കാര്‍. ഇന്ത്യന്‍ പൗരത്വവും ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഉപേക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പുതിയ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വനുവാട്ടു സര്‍ക്കാര്‍ ഉത്തരവിട്ടു.

പസഫിക് സമുദ്രത്തിലെ ദ്വീപുകളുടെ രാജ്യമായ വാനുവാട്ടുവില്‍ പൗരത്വം നേടിയതോടെ തന്റെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കഴിഞ്ഞദിവസം അദ്ദേഹം സറണ്ടര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ എത്തിയാണ് അദ്ദേഹം തിരികെ നല്‍കിയത് (സറണ്ടര്‍ ചെയ്യല്‍). ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ അപേക്ഷ ലഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയുംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പാസ്‌പോര്‍ട്ടും റദ്ദാക്കുന്നത്. ലളിത് മോദിക്ക് നല്‍കിയ വാനുവാട്ടു പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ പൗരത്വ കമ്മീഷനോട് നിര്‍ദ്ദേശിച്ചതായി വാനുവാട്ടുവിലെ പ്രധാനമന്ത്രി ജോതം നാപത്തിന്റെ ഓഫീസ് ( Prime Minister Jotham Napat’s office in Vanuatu) ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ലളിത് മോദിയുടെ വാനുവാട്ടു പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ പൗരത്വ കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതിയായ ജുഡീഷ്യല്‍ തെളിവുകളുടെ അഭാവം മൂലം മോദിക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നല്‍കണമെന്ന ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥനകള്‍ ഇന്റര്‍പോള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുതവണ നിരസിച്ചതായി എനിക്ക് മനസ്സിലായി. അത്തരമൊരു മുന്നറിയിപ്പ് അദ്ദേഹത്തിന്റെ പൗരത്വ അപേക്ഷ സ്വയമേവ നിരസിക്കപ്പെടാന്‍ കാരണമാകുമായിരുന്നു.- പത്രക്കുറിപ്പില്‍ പറയുന്നു.

തെക്കന്‍ ശാന്തസമുദ്രത്തിലെ കൊച്ചു ദ്വീപായ വനുവാട്ടുവിലെ പൗരത്വം ലഭിച്ചെന്ന് ഉറപ്പായതോടെയാണ് ഗുജറാത്തിയായ അദ്ദേഹം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ചത്. 12,274 ചതുരശ്ര കിലോമീറ്ററാണ് വാനുവാട്ടുവിന്റെ ആകെ വിസ്തീര്‍ണ്ണം. ജനസംഖ്യയാകട്ടെ മൂന്നരലക്ഷത്തിന് താഴെയും.

സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നിരവധികേസുകളാണ് ലളിത് മോദിക്കെതിരേയുള്ളത്. അദ്ദേഹത്തെ വിട്ടുകിട്ടാന്‍ മോദി സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ലളിത് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദം നല്‍കുന്നതാണ് റെഡ് കോര്‍ണര്‍ നോട്ടിസ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) പ്രഥമ മേധാവിയായ ലളിത് മോദിയെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2010ല്‍ തദ്സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെ അറസ്റ്റ് ഭയന്നു ബ്രിട്ടനിലേക്ക് നാടുവിടുകയായിരുന്നു.

ലളിത് മോദിയെ വിദേശത്തേക്ക് കടക്കുന്നതിനു വിദേശകാര്യമന്ത്രി സുഷമാ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരരാജ സിന്ധ്യയും നിയമവിരുദ്ധമായി സഹായിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ ബ്രിട്ടനിലേക്കു നാടുവിട്ട ലളിത് മോദിക്ക് ഭാര്യയുടെ ചികിത്സാര്‍ഥം ദക്ഷിണാഫ്രിക്കയിലേക്കു പാകാന്‍ യാത്രാനുമതി ലഭിക്കുന്നതിന് സുഷമാ സ്വരാജ് സഹായിച്ചുവെന്നാണ് ആരോപണം.

പൗരത്വം ഉപേക്ഷിക്കുന്നതില്‍ മുന്നില്‍ ഗുജറാത്തികള്‍

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരില്‍ മുമ്പില്‍ ഗുജറാത്തികളാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലളിത് മോദിയുടെ നടപടി. ഗുജറാത്തില്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായെന്നാണ് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. 2022 ല്‍ 241 ഗുജറാത്തികളാണ് പാസ്‌പോര്‍ട്ട് ഉപേക്ഷിച്ചത്, അതായത് ഇന്ത്യന്‍ പൗരത്വം ഒഴിവാക്കിയത്. 2023 ല്‍ ഇത് 485 ആയി. 2024 ല്‍ ഇത് ഈ എണ്ണം ഇതിനകം 600ന് അടുത്തെത്തി. സറണ്ടര്‍ ചെയ്ത പാസ്‌പോര്‍ട്ടുകളില്‍ ഭൂരിഭാഗവും 30നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള വ്യക്തികളുടേതാണ്.

പാസ്‌പോര്‍ട്ട് ഉപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗവും അമേരിക്ക, ബ്രിട്ടണ്‍, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസമാക്കിയവരാണ്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ വച്ച ഡാറ്റ പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതില്‍ ഒന്നാം സ്ഥാനത്തുള്ളത് ഡല്‍ഹിയാണ്. രണ്ടാമത് പഞ്ചാബും. മൂന്നാംസ്ഥാനത്താണ് ഗുജറാത്ത്.

The Vanuatu government has issued a stern warning to former IPL chief Lalit Modi, who fled the country after facing investigation in a financial crime case. The Vanuatu government has ordered the cancellation of his new passport after he renounced his Indian citizenship and Indian passport. He had surrendered his Indian passport yesterday after obtaining citizenship in the Pacific island nation of Vanuatu. He returned his Indian passport to the Indian High Commission (surrender).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  18 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  19 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  19 hours ago
No Image

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

Cricket
  •  19 hours ago
No Image

ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും

uae
  •  19 hours ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു

Kerala
  •  19 hours ago
No Image

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

International
  •  19 hours ago
No Image

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

Football
  •  19 hours ago
No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  20 hours ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  20 hours ago