HOME
DETAILS

കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.66 കിലോഗ്രാം

  
Web Desk
March 10, 2025 | 5:17 AM

166 kg MDMA Seized from House in Karipur Malappuram

മലപ്പുറം: കൊണ്ടോട്ടി കരിപ്പൂരില്‍ ഒരു വീട്ടില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. 1.66 കിലോഗ്രാം എം.ഡി.എം.എയാണ് പൊലിസ് പിടികൂടിയത്. മുക്കൂട് മുല്ലാന്‍മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പൊലിസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് എം.ഡി.എം.എ പിടിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് ദിവസം മുമ്പ് മട്ടാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തയാളാണ് ആഷിഖ്.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡ്. ഒമാനില്‍ നിന്നും പ്രതിക്ക് കഴിഞ്ഞ ദിവസം ഒരു പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് ജില്ല പൊലിസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ്  വീട് റെയ്ഡ് ചെയ്തത്.

ALSO READ: In Depth Story| ശരീരത്തെയും മനസിനെയും ബാധിക്കുന്ന MDMA; ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ എളുപ്പം

 പിടികൂടിയ രാസലഹരിക്ക് 50 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് സൂചന. മൊത്തവിതരണവുമായി ബന്ധപ്പെട്ട പൊലിസിന്റെ അന്വേഷണത്തിലാണ് ഇത്രയധികം രാസലഹരി പിടികൂടാനായത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Police and the DANSAF squad seized 1.66 kg of MDMA from the house of Ashiq in Karipur, Malappuram. Ashiq was previously arrested by Mattancherry police in a drug-related case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago