കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍
തൊടുപുഴ: കുപ്രസിദ്ധ മോഷ്ടാവ് പത്തനംതിട്ട തൊണ്ടിക്കുഴി ഷാജി (44) തൊടുപുഴ പൊലിസിന്റെ പിടിയിലായി.
കടകളും വീടുകളും കുത്തിത്തുറന്ന് മോഷണമുള്‍പ്പടെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പൊലിസ് സ്റ്റേഷനുകളിലായി ഇയാളുടെ പിരില്‍ നിരവധി കേസുകളുണ്ട്. പത്തനംതിട്ടയില്‍ പൊലിസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് രണ്ടര വര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞ മെയ് 25 നാണ് ജയില്‍ മോചിതനായത്.
നഗരമധ്യത്തില്‍ കപ്പേളയുടെ ചില്ലു തകര്‍ത്ത് അകത്തുള്ള നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നതുള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ തൊടുപുഴ മേഖലയില്‍ നിരവധി ചര്‍ച്ചുകളുടെ ഭണ്ഡാരക്കുറ്റികള്‍ കുത്തിത്തുറന്ന് പണം അപഹരിച്ചത് ഷാജിയാണെന്ന് പൊലിസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നിരവധി കേസുകളുടെ ചുരുള്‍ അഴിഞ്ഞത്. കഴിഞ്ഞ 30 ന് കാഞ്ഞാറിലും മൂലമറ്റത്തുമായി മോഷണം നടത്തിയതും ഇയാളാണെന്ന് തെളിഞ്ഞു. തീരുവനന്തപുരം നേമത്ത് ആറ് കടകള്‍ കുത്തിത്തുറന്ന് ഇയാള്‍ മോഷണം നടത്തിയിരുന്നു.
ഷാജിയോടൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന അമ്പിളി സന്തോഷ് എന്ന കുറ്റവാളി തൊടുപുഴയുടെ പരിസരത്ത് കറങ്ങുന്നുണ്ടെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. സി.ഐ. എന്‍.ജി. ശ്രീമോന്‍, എസ്.ഐ മാരായ വി.സി വിഷ്ണുകുമാര്‍, എ.എച്ച്. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."