HOME
DETAILS
MAL
വിഡിയോ കോള്‍: കെവിന് കേസിലെ പ്രതിക്കെതിരേ കോടതി കേസെടുത്തു
backup
June 14 2018 | 13:06 PM
ഏറ്റുമാനൂര്‍: പൊലിസ് കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഫോണില്‍ വിഡിയോ കോള്‍ ചെയ്്ത സംഭവത്തില്‍ കെവിന് കൊലക്കേസിലെ പ്രതി ഷെഫിനെതിരേ കോടതി സ്വമേധയാ കേസെടുത്തു.
കേസില്‍ ഏഴാം പ്രതിയാണ് ഷെഫിന്. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഷെഫിനെ കൂടാതെ ഫോണില്‍ സംസാരിച്ച ബന്ധുവിനും ഫോണ്‍ നല്കിയ ആള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ജൂണ്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ച ഷെഫിന് പൊലിസ് വാഹനത്തിലിരുന്ന് ബന്ധുവായ യുവതി നല്കിയ ഫോണിലൂടെ തന്റെ വീട്ടുകാരോട് സംസാരിക്കുകായിരുന്നു.
ഷെഫിന് ഫോണില്‍ സംസാരിക്കുന്നത് കണ്ടിട്ടും തടയാന്‍ കൂടെയുണ്ടായിരുന്ന പോലിസ് ശ്രമിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."