HOME
DETAILS

അവരുടെ അമ്പിളിക്കല അകലെയാണ്

  
backup
June 14, 2018 | 8:50 PM

avarude-ambilikala-akaleyanu

''വെള്ളിയാഴ്ച പെരുന്നാളാണെങ്കില്‍ മോണിങ് ഡ്യൂട്ടിയാണ്. യൂനിഫോമില്‍ത്തന്നെ. പിന്നെവിടെ പുതിയ ഡ്രസ്സിടാന്‍ നേരം.... ?''

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന്‍ വാട്‌സാപ്പില്‍ അവന്റെ ഉമ്മയോട് പറഞ്ഞതാണിത്. അപ്പോള്‍ ഉമ്മ പറഞ്ഞു. ''എന്നാലും നീ പുതിയതു വാങ്ങണം മോനേ, പെരുന്നാളല്ലേ...!''
മുന്‍പ് ഇതേ ജോലിയായിരുന്നു എനിക്കും. ഷിഫ്റ്റ് ഡ്യൂട്ടിയാണ്. ഷിഫ്റ്റ് ഡ്യൂട്ടിക്കാര്‍ക്കു പെരുന്നാളിനോ പുതുവര്‍ഷത്തിനോ പൊതു അവധിയില്ല. ഷിഫ്റ്റ് അനുസരിച്ച് ആഴ്ചയില്‍ കിട്ടുന്ന അവധിയല്ലാതെ. മിക്ക സ്ഥാപനത്തിലെയും ഷിഫ്റ്റ് ഡ്യൂട്ടിക്കാരുടെ ചാര്‍ട്ട് ഇങ്ങനെയാണ്. അതിനനുസരിച്ചു ജോലി ചെയ്യണം.
ഇത് കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരുടെ അവസ്ഥ. എന്നാല്‍ കടകളിലും മറ്റും പണിയെടുക്കുന്നവര്‍ക്ക് അങ്ങനെ ഒരവധി ദിവസമേ ഇല്ല. വിശേഷപ്പെട്ട ദിവസങ്ങളില്‍ കട അടയ്ക്കാന്‍ ഏറെ വൈകും. അന്നായിരിക്കും കച്ചവടത്തിന്റെ പൊലിമ. ഇക്കാര്യത്തില്‍ കച്ചവടക്കാരെയും പറഞ്ഞിട്ടു കാര്യമില്ല. കൊല്ലത്തില്‍ കിട്ടുന്ന ചില കച്ചവട നാളുകള്‍.
ആ രാത്രിനേരം പുലര്‍ന്നാല്‍ പിന്നെ പെരുന്നാളാണ്. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു നാട്ടിലൊക്കെ വിളിച്ചു കുടുംബത്തോടും ഭാര്യയോടും മക്കളോടും ഈദ് മുബാറക്ക് പറഞ്ഞ്, ഈദിന്റെ സന്ദേശം പറഞ്ഞ് ഒരൊറ്റ വീഴലാണ്. അവനവന്റെ കട്ടിലിലേക്ക്. പുതപ്പിലേക്ക്. നല്ല ക്ഷീണമുണ്ടാകും. തലേന്നാള്‍ ഉറക്കമൊഴിഞ്ഞതല്ലേ. എന്നാല്‍ ഇതൊന്നും അവന്‍ മറ്റൊരാളെ അറിയിക്കുന്നില്ല. എന്തിന്? ഇതൊക്കെ പറഞ്ഞാല്‍ ആര്‍ക്കാണ് മനസിലാകുക? നാട്ടില്‍നിന്നു ഭാര്യയും കുറ്റപ്പെടുത്തുന്നു. 'പണ്ടേ ഉറക്കപ്പിരാന്തനാണ്. പിന്നെയല്ലേ പെരുന്നാള് ? ഇങ്ങേരെ ഉറക്കുമത്സരത്തില്‍ കൊണ്ടുപോയാല്‍ സമ്മാനം കിട്ടും. ഉറപ്പ്...''


ഹോട്ടല്‍ ഭക്ഷണം കഴിച്ചു പലരും പെരുന്നാള്‍ ഉറങ്ങിത്തീര്‍ക്കുമ്പോള്‍, കൂര്‍ക്കം വലിക്കുമ്പോള്‍ അവന്‍ സ്വപ്നത്തില്‍ അണിഞ്ഞൊരുങ്ങും. പുതിയ കുപ്പായവും തൊപ്പിയും അത്തറും പൂശി തൊട്ടടുത്ത പള്ളിയിലേക്ക് ഈദ് നിസ്‌കാരത്തിനായി പുറപ്പെടുകയാകും. കുളിരുള്ള കാലത്തിലെ നനഞ്ഞ ഓര്‍മകളിലേക്ക്.
പൊതുവെ ഏറെ അസ്വസ്ഥതയുള്ളവരാണു പ്രവാസികള്‍. കൂടുതല്‍ കുടുംബം കൂടെയില്ലാത്തവര്‍. അവരുടെ അമ്പിളിക്കല അകലെയാണ്. കടലിനക്കരെയാണ്. കുടുംബം കൂടെയുള്ളവര്‍ക്കുമുണ്ട് ഏറെ പ്രശ്‌നങ്ങള്‍. ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടുകള്‍. ദേശീയ കണക്കില്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഇല്ലെങ്കിലും അവന്‍ വിദേശനാണ്യമാണ്. രാജ്യത്തിന്റെ സമ്പല്‍വ്യവസ്ഥയെ അഭിവൃഷ്ടിപ്പെടുത്തുന്നവന്‍. എന്‍.ആര്‍.ഐയിലെ പടുകൂറ്റന്‍ കെട്ടിടങ്ങള്‍. അതിനിടയില്‍ പെരുന്നാളും മറ്റ് ആഘോഷങ്ങളും വരുമ്പോള്‍ അവന്റെ നെഞ്ചിലൂടെ ഇങ്ങനെ ചില ഭ്രാന്തമായ അസ്വസ്ഥതകള്‍ കയറിയിറങ്ങും. ചവിട്ടിമെതിക്കും.


നാടുവിട്ടവന്, വീടുവിട്ടവനു ജോലിയും കൂലിയുമുണ്ട്. എല്ലാ സുഖസൗകര്യങ്ങളും ആഘോഷങ്ങളുമുണ്ട്. അടുത്തടുത്തു പള്ളിയുണ്ട്. മ്യൂസിയമുണ്ട്. ഫോറിന്‍ മാളുകളും പരവതാനികളും വി.ഐ.പി പരിഗണനകളുമുണ്ട്. എന്നിട്ടും ഒരു വിഭാഗം എന്നും ദാരിദ്ര്യത്തിനു താഴെത്തന്നെ. അവര്‍ സാധാരണക്കാരാണ്. കുടുംബം പോറ്റുന്നവരാണ്. അവിടെയും ഇവിടെയും എവിടെയും ഇടമില്ലാത്തവരാണ്. അതിരു വിട്ടുപോയവരാണ്. പി.ടി കുഞ്ഞുമുഹമ്മദിന്റെ 'ഗര്‍ഷോമി'ല്‍ വയസായ ഒരുമ്മ (കഥാപാത്രം) നാടുവിട്ടുപോയ ഇത്തരം മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്. അഗതികള്‍ക്കും അനാഥര്‍ക്കുമെന്നപോലെ. ശരിയാണ്. നാടുവിട്ട ഓരോ പരദേശിയും അനാഥരാണ്. അഗതിയാണ്. അവന് അനുവദിച്ചു കിട്ടിയ ചെറിയ ലീവില്‍ (പരോള്‍ എന്നും പറയാം) വീടണയുമ്പോഴാണ് അവര്‍ ഓരോരുത്തരും സനാഥരാകുന്നത്. മണല്‍ ചിലരെ കുളിപ്പിക്കുന്നു. ചിലരെ പൊള്ളിക്കുന്നു. ചൂടുകൊണ്ടും ജീവിതംകൊണ്ടും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  3 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  3 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  3 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  3 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  3 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  3 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  3 days ago