HOME
DETAILS
MAL
സമരത്തിനുറച്ച് ജിഷ്ണുവിന്റെ സഹോദരിയും
backup
April 06 2017 | 04:04 AM
വടകര: ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അമ്മയോടൊപ്പം സമരത്തിനൊരുങ്ങി സഹോദരി അവിഷ്ണയും. അമ്മ തിരിച്ചു വരുന്നതു വരെ വീട്ടില്‍ നിരാഹാരമിരിക്കുമെന്ന് അവിഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയെ മര്ദ്ദിക്കാനെടുത്ത താത്പര്യം എന്തുകൊണ്ടാണ് പ്രതികളെ പിടിക്കാനില്ലാത്തതെന്ന് ചോദിച്ച അവിഷ്ണ കൃഷ്ണദാസിനോടുള്ള അതേ വിരോധമാണ് തനിക്ക് ഇപ്പോള്‍ പൊലിസിനോടുമെന്നും പറഞ്ഞു.
നല്ല പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ഏട്ടന് പിണറായി വിജയന്റെ ചിത്രമാണ് വിഷുക്കണിയായി കാണിച്ചു തന്നതെന്നും കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ കുറേ സഹായം ചെയ്തു തന്നിട്ടുണ്ട്. എന്നാല്‍ പ്രതികളെ എന്താണ് പിടിക്കാത്തതെന്ന് അവിഷ്ണ ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."