ധീരജവാന് ആദരവുമായി കോഴിക്കോട്ടെ ദലിത് സംഘടനകള്‍
കോഴിക്കോട്: കശ്മിര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ഹവില്‍ദാര്‍ വി.വി വസന്തകുമാറിന് ജില്ലയിലെ വിവിധ പട്ടികവിഭാഗം സമുദായ സംഘടനകളുടെ ആദരാഞ്ജലികള്‍ നാളെ സമര്‍പ്പിക്കും.
സുരക്ഷാ സേനകളിലേക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന എരഞ്ഞിപ്പാലത്തെ കേന്ദ്രമായ പി.ആര്‍.ടി.സിയിലെ വിദ്യാര്‍ഥികളും ജില്ലയിലെ പ്രമുഖ പട്ടിക വിഭാഗം സമുദായ സംഘടനകളുടെയും നേതൃത്വത്തില്‍ രൂപീകരിച്ച പി.ആര്‍.ടി.സി സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളാ സാംബവര്‍ സൊസൈറ്റി, കേരള ദലിത് ഫെഡറേഷന്‍, കരിമ്പാല സമുദായ ക്ഷേമസമിതി, ഭാരതീയ പട്ടിക ജനസമാജം, മലബാര്‍ പട്ടികജാതി സംരക്ഷണ സമിതി, സാധുജന പരിഷത്ത്, പട്ടികജാതിവര്‍ഗ സംരക്ഷണ സമിതി തുടങ്ങിയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
വി.വി വസന്ത്കുമാറിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലത്ത് സംഘം പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വിദ്യാര്‍ഥികളും സംഘടനാ നേതാക്കളുമടങ്ങുന്ന സംഘം നാളെ രാവിലെ എട്ടിന് പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."