ബാബരി ഗൂഢാലോചനക്കേസ്: ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്ത്തിലെ ഗൂഢാലോചനക്കേസില്‍ എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ നല്കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ സമര്‍പ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്.
അദ്വാനിക്ക് പുറമെ മരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങ് എന്നിവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.
2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതി നേരത്തെ ശരിവെച്ചിരുന്നു.
സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചുള്ള പ്രതികളുടെ വെറുതെ വിടല്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ എല്ലാ കക്ഷികളോടും തങ്ങളുടെ വാദം എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."