HOME
DETAILS
MAL
സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് ബി.ജെ.പി
backup
June 15 2018 | 03:06 AM
കൊച്ചി: ആഭ്യന്തരവകുപ്പിന്റെയും വകുപ്പുമന്ത്രി പിണറായി വിജയന്റെയും ബോധപൂര്‍വമായ നിസംഗത മൂലം സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നെന്ന് ബി.ജെ.പി. കയറൂരിവിട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് സേന നാടുമുഴുവന്‍ അതിക്രമം കാട്ടുകയാണെന്ന് ജന. സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വരാപ്പുഴയില്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം അതിനിഷ്ഠൂരമാണ്. ചട്ടവിരുദ്ധമായി ആര്.ടി.എഫ് രൂപീകരിച്ച ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജ് കാലനായി മാറിയിരിക്കുകയാണെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."