HOME
DETAILS
MAL
ഉത്തര-ദക്ഷിണകൊറിയകള്‍ സൈനിക ചര്‍ച്ച നടത്തി
backup
June 15 2018 | 04:06 AM
സിയൂള്‍: ഉത്തരകൊറിയയും ദക്ഷിണകൊറിയയും ഉന്നതതല സൈനിക ചര്‍ച്ച നടത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുകൊറിയകള്‍ക്കുമിടയില്‍ ഉന്നത സൈനിക കൂടിക്കാഴ്ച നടക്കുന്നത്. ഇരു കൊറിയകളിലെയും ജനറല്‍മാര്‍ തമ്മിലാണ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത്.
യു.എസ്-ദക്ഷിണകൊറിയക്കിടിയില് സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിക്കുമെന്ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കിടെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരു കൊറിയകള്‍ക്കിടയില്‍ ഉന്നതതല സൈനിക കൂടിക്കാഴ്ച നടത്തുന്നത്. അതിര്‍ത്തിപ്രദേശമായ പമോഞ്ജയിലാണ് കൂടിക്കാഴ്ച നടന്നത്. കൊറിയ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെയും സംഘര്‍ഷ സാഹചര്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. 2007ല്‍ ആണ് ഇരു കൊറിയകളിലെയും സൈനികര്‍ക്കിടയില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."