തുളു അക്കാദമി ശിലാസ്ഥാപനം നാളെ
കാസര്‍കോട്: കേരളാ തുളു അക്കാദമി ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം മൂന്നിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കടമ്പാറില്‍ ദുര്ഗിപള്ളയില് സര്‍ക്കാര്‍ അനുവദിച്ച ഒരേക്കര്‍ സ്ഥലത്ത് മൂന്ന് കോടി രൂപ ചെലവിലാണ് തുളു ഭവന് നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ഡോ. വീരപ്പ മൊയ്ലി, കര്‍ണ്ണാടക നഗരവികസന മന്ത്രി യു.ടി ഖാദര്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് സംബന്ധിക്കും. തുളു സാഹിത്യകാരന് മലാര്‍ ജയറാം റൈ, തുളു-മലയാള നിഘണ്ടു രചയിതാവ് ഡോ.എ.എം ശ്രീധരന്, തുളു ഭാഷാ ഗവേഷക ശ്രീലക്ഷ്മി ജി. പ്രസാദ് എന്നിവരേ ആദരിക്കും. തുളു സാഹിത്യ കൃതികളുടെ പ്രദര്‍ശനവും വില്‍പ്പനയും തുളുനാട്ടിലെ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനും ഉണ്ടാകും. തുടര്‍ന്ന് കലാപരിപാടികളും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ തുളു അക്കാദമി ചെയര്മാന് ഉമേശ എം സാലിയന്‍, സെക്രട്ടറി വിജയകുമാര്‍ പാവള, തുളു അക്കാദമി എക്സിക്യൂട്ടീവ് അംഗങ്ങളായ രാമകൃഷ്ണ കടമ്പാര്‍, വിശ്വനാഥ കുതൂര്, ഗീതസമാനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."