ആവേശത്തിലേക്ക് വിസിലുയര്‍ന്നു
മോസ്‌കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോക്ക് പടിഞ്ഞാറ് ലുസിന്‍കി സ്റ്റേഡിയത്തില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ അലകളുയര്‍ന്ന് കഴിഞ്ഞു. ഇനി 30 ദിവസം ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍. ഉച്ചക്ക് രണ്ട് മുതല്‍ തന്നെ ആടിയും പാടിയും ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങി. വര്‍ണാഭമായ പതാകയേന്തിയും പാരമ്പര്യ വസ്ത്രം ധരിച്ചും കാണികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.
ഡാന്‍സും പാട്ടുമായി ചെറുതും വലുതുമായ സംഘങ്ങളുടെ ഒഴുക്ക് വൈകിട്ട് ആറു വരെ തുടര്‍ന്നു. തങ്ങളുടെ രാജ്യത്തിന്റെ ആദ്യ മത്സരം കാണുന്നതിനാണ് റഷ്യയുടെയും സഊദിയുടേയും ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടത്തിനായി നേതാക്കള്‍ ആറുമണിക്ക് മുമ്പ് തന്നെ ലോകകപ്പ് വേദിയിലെത്തി. വ്‌ലാദിമിര്‍ പുടിന്റെ നേതൃത്വത്തില്‍ എട്ട് രാഷ്ട്രങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. പുടിന്‍ ഗാലറിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുടര്‍ന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിഞോ സംസാരിച്ചു.
തുടര്‍ന്ന് 500 റഷ്യന്‍ കലാകാരന്‍മാരുടെ നൃത്ത പരിപാടികള്‍ക്ക് തുടക്കമായി. ജിംനാസ്റ്റികില്‍ പേരു കേട്ട റഷ്യയുടെ 500 ലധികം വരുന്ന ജിംനാസ്റ്റിക് ടീമും ഗ്രൗണ്ടിന്റെ മധ്യത്തില്‍ പരിപാടികള്‍ അവതരിച്ചു. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ, ബ്രിട്ടിഷ് പോപ് ഗായകന്‍ റോബീ വില്യംസ് എന്നിവര്‍ ഉദ്ഘാടന ചടങ്ങിന് ആവേശം പകര്‍ന്നു. ബ്രസീല്‍ ഇതിഹാസം പെലെ ഉദ്ഘാടന പരിപാടികള്‍ക്കായി ലുനിസ്‌കിയിലെത്തുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാനായിട്ടില്ല. അര്‍ജന്റീനിയന്‍ റഫറി കൃത്യം 8.30ന് വിസില്‍ മുഴക്കിയതോടെ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."