താമരശ്ശേരി ഉരുള്‍പൊട്ടലുണ്ടായ ഭാഗങ്ങളില്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു
താമരശ്ശേരി: ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലും പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ മങ്കയത്തും മന്ത്രിമാരായ ടി.പി.രാമകൃഷ്ണനും എ.കെ ശശീന്ദ്രനും സന്ദര്‍ശനം നടത്തി. രാവിലെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രിമാര്‍ കരിഞ്ചോല മലയിലെത്തിയത്. പൂവമ്പായി ജി.എച്ച്.എസ്, കിനാലൂര്‍ ഗവ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാംപുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.കെ.രാഘവന്‍ എം.പി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. നാളെ രാവിലെ മന്ത്രിമാര്‍ താമരശ്ശേരി ചുരം റോഡ് തകര്‍ന്ന ചിപ്പിലിത്തോടും സന്ദര്‍ശിക്കും. എം.എല്‍.എമാരായ ജോര്‍ജ് എം തോമസ്, സി.കെ ശശീന്ദ്രന്‍, കോഴിക്കോട്, വയനാട് ജില്ലാ കലക്ടര്‍മാര്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ റവന്യൂ, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."