HOME
DETAILS
MAL
കലാപരിപാടികള്‍ കുറച്ച് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
backup
April 27 2020 | 01:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെയും ലോക്ക് ഡൗണ്‍ ബോധവല്‍ക്കരണത്തിന്റെയും ഭാഗമായുള്ള വിഡിയോ നിര്‍മാണവും കലാപരിപാടികളും കുറയ്ക്കാന്‍ പൊലിസുകാരോട് ഡി.ജി.പി.
കലാപരിപാടികള്‍ കുറച്ച് ജോലിയില്‍ ശ്രദ്ധിക്കാനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. വിഡിയോകള്‍ നിര്‍മിക്കുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ പൊലിസിന്റെ വിഡിയോകളും പോസ്റ്ററുകളും ശ്രദ്ധേയമായി മാറിയിരുന്നു. ഇതിനോടകം 412 വിഡിയോകളും നൂറോളം പോസ്റ്ററുകളുമാണ് പൊലിസുകാര്‍ നിര്‍മിച്ചത്. ഇവയില്‍ ചിലത് വൈറലായി മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ അഭിനന്ദിച്ച ഡി.ജി.പി ഉടന്‍ നിയന്ത്രണങ്ങളുമായി എത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന.
412 വിഡിയോകളില്‍ 300ഓളം വിഡിയോകള്‍ അനുമതിയില്ലാതെയാണ് നിര്‍മിച്ചത്. അനാവശ്യമായ മത്സരം ഇക്കാര്യത്തില്‍ പൊലിസുകാര്‍ക്കിടയില്‍ ഉണ്ടായതായും ആക്ഷേപമുണ്ട്. വിഡിയോകള്‍ തയാറാക്കുമ്പോള്‍ പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അനുമതി വേണം, ബന്ധപ്പെട്ട യൂനിറ്റ് ചീഫ് അറിഞ്ഞിരിക്കണം, സിനിമാ താരങ്ങളെയും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വി.ഐ.പികളെയും നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുന്നത് ഒഴിവാക്കണം, പൊലിസുകാര്‍ നടത്തുന്ന കലാപരിപാടികള്‍ക്കും മുന്‍കൂട്ടി അനുമതി തേടണം തുടങ്ങിയവയാണ് ഡി.ജി.പിയുടെ നിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."