HOME
DETAILS

കൊലപാതകത്തില്‍ ഞെട്ടി കുടുംബവും വയലാര്‍ ഗ്രാമവും

  
backup
April 06 2017 | 19:04 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81


ചേര്‍ത്തല: മകന്‍ ആര്‍.എസ്.എസുക്കാരനായിട്ടും അവര്‍ അവനെ വെറുതെ വിട്ടില്ല. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തരാണെന്നറിഞ്ഞപ്പോള്‍ അനന്തുവിന്റെ കുടുംബവും വയലാര്‍ ഗ്രാമവും ഞെട്ടി. അനന്തു ശാഖാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനിന്നത് വിനയായെന്നും നാട്ടുക്കാര്‍ പറയുന്നു. അനന്തുവിന്റെ കുടുംബം സി.പി.എമ്മില്‍ ചേക്കേറുമെന്ന ആശങ്കയും പരന്നതോടെയാണ് പ്രതികാരത്തിന് മൂര്‍ച്ഛക്കൂടിയതെന്നും പ്രചരണം.
ഒടുവില്‍ വീട്ടില്‍നിന്നും വിളിച്ചിറക്കി മരക്കൊമ്പുക്കൊണ്ട് അടിച്ചുക്കൊന്നു. പിടിക്കപ്പെട്ട പ്രതികളില്‍ ആര്‍.എസ്.എസ് മുഖ്യശിക്ഷകുമുണ്ടെന്ന് സൂചന. കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളില്‍വച്ചുണ്ടായ നിസാര പ്രശ്‌നമാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പൊലിസ് പറയുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായ അനന്തു കഴിഞ്ഞ കുറെ നാളുകളായി സംഘടനയുടെ യാതൊരു പരിപാടിക്കും സഹകരിക്കാതെ മാറിനില്‍ക്കുകയായിരുന്നു. ഇത് പ്രാദേശിക ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. മാത്രമല്ല അനന്തുവിന്റെ കുടുംബം സി.പി.എമ്മിലേക്ക് ചേക്കേറുമെന്ന സൂചനയും പ്രചരിച്ചിരുന്നു. അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സി.പി.എം ഇപ്പോള്‍ സജീവമായി ഇടപ്പെട്ടതും ഹാര്‍ത്താല്‍ പ്രഖ്യാപിച്ചതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
മാത്രമല്ല അനന്തുവിന്റെ കൊലപാതകത്തില്‍ മയക്കുമരുന്ന് കച്ചവടക്കാരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ആര്‍.എസ്.എസുക്കാരാണെന്ന ആക്ഷേപവുമായി സി.പി.എം രംഗത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി സ്‌കൂളിലും പരിസര പ്രദേശങ്ങളിലും അനന്തുവും സുഹൃത്തുക്കളുമായി സംഘര്‍ഷം നടന്നുവരികയായിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്ക് മുമ്പും തങ്കിയിലെ ദേശീയപാതയ്ക്കരികിലും ഏറ്റുമുട്ടല്‍ നടന്നതായി പറയുന്നു. ഇതിനിടിയിലാണ് ഇന്നലെ വയലാറിലെ നീലിമംഗലം ക്ഷേത്രത്തില്‍ ഉല്‍സവം കാണാന്‍ അനന്തുവെത്തിയത്. കൊലയാളി സംഘത്തിലെ ചില സുഹൃത്തുക്കള്‍ അനന്തുവിനെ ക്ഷേത്ര മൈതാനിയിലേക്ക് വിളിച്ചുക്കൊണ്ടുപോയതാണെന്നും പ്രചരണമുണ്ട്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. അനന്തുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇടത് - വലത് മുന്നണികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറു മുതല്‍ ആറുവരെയാണ് ഹര്‍ത്താല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago