ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച നിലവിലെ അന്വേഷണ സംഘത്തില്‍ നിന്ന് കേസ് രേഖകളും ഫയലുകളും കൈപ്പറ്റിയ സംഘം ഇന്നലെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസില്‍ അറസ്റ്റിലായ ഏഴു പ്രതികളെയും ചോദ്യം ചെയ്യാനായി വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
ഇന്നലെ ഉച്ചയോടെ ഇരട്ടക്കൊലപാതകം നടന്ന കല്ല്യേട്ടെത്തി സംഘം പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖ്, ഡിവൈ.എസ്.പിമാരായ ഷാജു, എം. പ്രദീപ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.എ റഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസങ്ങളില്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ കാസര്‍കോട്ടെത്തി ഉദ്യോഗസ്ഥരുമായി കേസിന്റെ അവസ്ഥ ചര്‍ച്ച ചെയ്യാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."