HOME
DETAILS

ക്യാംപ് ഫോളോവേഴ്‌സ്: ഉന്നതര്‍ക്ക് ദാസ്യപ്പണി ചെയ്യുന്ന അടിമകള്‍

  
backup
June 16 2018 | 22:06 PM

%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%ab%e0%b5%8b%e0%b4%b3%e0%b5%8b%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a8%e0%b5%8d

തിരുവനന്തപുരം: ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ക്യാംപ് ഫോളോവേഴ്‌സിനെയും സുരക്ഷ ഒരുക്കാന്‍ നിയോഗിച്ചിരിക്കുന്ന പൊലിസുകാരെയും ഡ്രൈവറെയും കൊണ്ട് ചെയ്യിക്കുന്നത് അടിമപ്പണി. അടി വസ്ത്രം ഉള്‍പ്പെടെയുള്ളവ അലക്കുക, വീട്ടിലെ പട്ടിയെ കുളിപ്പിക്കുക, അവയ്ക്ക് ആഹാരം നല്‍കുക, കുട്ടികളുടെ കാര്യങ്ങള്‍ നോക്കുക, രാവിലെ പ്രഭാത നടത്തത്തിന് ഭാര്യയെയും മക്കളെയും കൊണ്ടു പോകുക, കുട്ടികളെ സ്‌കൂളിലാക്കുക, മാര്‍ക്കറ്റില്‍നിന്ന് മീന്‍ വാങ്ങി നല്‍കുക, വീട്ടിലെ പൂന്തോട്ടം നനയ്ക്കുക തുടങ്ങിയ ജോലികളാണ് ഇവരെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. ഇത്തരം ജോലികള്‍ ചെയ്തിട്ടില്ലെങ്കില്‍ അസഭ്യം കേള്‍ക്കുക മാത്രമല്ല മര്‍ദനവും ഇവര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നുണ്ട്. 

സായുധ സേനാ മേധാവിയായിരുന്ന എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരസ്യമായി പ്രതികരിച്ചതോടെയാണ് ഉന്നതന്റെ വീട്ടിലെ ദുരിതങ്ങള്‍ പുറത്തായത്. പൊലിസിന്റെ മേലുള്ള അച്ചടക്ക വാളുപയോഗിച്ചാണ് ഉന്നത ഐ.പി.എസുകാര്‍ പൊലിസുകാരുടെ വായ മൂടിക്കെട്ടുന്നത്. ഏതെങ്കിലും ജോലി ചെയ്യാന്‍ തയാറായിട്ടില്ലെങ്കില്‍ അവര്‍ക്കെതിരേ നടപടിയുണ്ടാകും. ഇതില്‍ ഭയന്ന് പലരും എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല.
ഐ.പി.എസുകാരുടെ ഭാര്യയും മക്കളും നഗരം ചുറ്റുന്നത് ഔദ്യോഗിക വാഹനത്തിലാണ്. ഐ.പി.എസുകാര്‍ക്ക് രണ്ടു ജീവനക്കാരെ വീടുകളില്‍ ഔദ്യോഗികമായി നിയമിക്കാം എന്നാണു ചട്ടം. എന്നാല്‍ ഇതു പുറത്തു നിന്നുള്ളവരായിരിക്കണം. ക്യാംപ് ഫോളോവേഴ്‌സിനെ നിയമിക്കാനാകില്ല. എന്നാല്‍ സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പെടെ ഐ.പി.എസുകാര്‍ പത്തോളം പേരെയാണ് വീടുകളില്‍ നിയമിച്ചിരിക്കുന്നത്. വീട്ടില്‍ ജോലിക്കാരെ വയ്ക്കാന്‍ ശമ്പളത്തോടൊപ്പം 9,000 രൂപ അലവന്‍സ് കൈപ്പറ്റിയതിനു ശേഷമാണ് ഇവര്‍ ക്യാംപ് ഫോളോവേഴ്‌സിനെയും പൊലിസിനേയും ഉപയോഗിച്ച് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത്.
ക്യാംപിലുള്ള പൊലിസുകാരെ ജോലിയില്‍ സഹായിക്കാനായി 1,200 ക്യാംപ് ഫോളോവേഴ്‌സാണു കേരള പൊലിസിലുള്ളത്. 390 ഒഴിവുകളില്‍ ദിവസ വേതനക്കാര്‍ ജോലി ചെയ്യുന്നു.
ഭക്ഷണം പാകം ചെയ്യുക, വസ്ത്രങ്ങള്‍ തേയ്ക്കുക, മുടിവെട്ട്, പരിസരം വൃത്തിയാക്കല്‍, അടിയന്തര സാഹചര്യങ്ങളില്‍ ക്യാംപിലെ പൊലിസുകാര്‍ക്ക് വെള്ളം എത്തിക്കുക തുടങ്ങിയവയാണ് ഇവരുടെ ജോലി. ക്യാംപിനു പുറത്തുള്ള ജോലികള്‍ക്ക് ഇവരെ നിയമിക്കാന്‍ പാടില്ലെന്നാണ് നിയമം. ക്യാംപ് ഫോളോവേഴ്‌സിനെ നിയമാനുസൃതമായ ജോലിക്കു മാത്രമേ വിടാവൂ എന്ന് 2011ല്‍ ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
ക്യാംപ് ഫോളോവേഴ്‌സിനെ വീട്ടുജോലിക്ക് നിയമിക്കുന്നവരില്‍നിന്ന് ശമ്പളം ഈടാക്കണം എന്ന് ഡി.ജി.പിയുടെ 2015ലെ ഉത്തരവുണ്ട്. സര്‍വിസ് റൂളുകളില്ലാത്ത ഏക പൊലിസ് വിഭാഗവും ക്യാംപ് ഫോളോവേഴ്‌സാണ്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ സ്ഥാനക്കയറ്റമോ ഇവര്‍ക്കില്ല.
സര്‍വിസില്‍നിന്ന് ഉന്നത പദവിയില്‍ വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇപ്പോഴും പൊലിസുകാരെ വീട്ടുജോലിക്ക് ഉപയോഗിക്കുന്നതായി ക്യാംപ് ഫോളോവേഴ്‌സ് ഡ്യൂട്ടി ചെയ്യുന്നവര്‍ പറയുന്നു. അവധിക്കാലത്താണ് ക്യാംപ് ഫോളോവേഴ്‌സിനും ഡ്രൈവര്‍ക്കും ഏറ്റവും വലിയ ബുദ്ധിമുട്ട്.
വടക്കേ ഇന്ത്യയില്‍നിന്ന് ഐ.പി.എസുകാരുടെ ബന്ധുക്കളുടെ ഒരു വലിയ നിര കേരളത്തിലെത്തും. ഇവരുടെയെല്ലാം സേവനത്തിനായി ക്യാംപ് ഫോളോവേഴ്‌സിനെയും അവരെ പുറത്തു കൊണ്ടു പോകുന്നതിനായി ഡ്രൈവറെയും നിയോഗിക്കും. ദാസ്യപ്പണിയെടുക്കാന്‍ മടികാട്ടുന്ന പൊലിസുകാര്‍ക്കെതിരേ തങ്ങളുടെ അധികാരം ഉപയോഗിച്ചാണ് മേലുദ്യോഗസ്ഥര്‍ അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്നത്. സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രതികൂലമായ സാഹചര്യമാകുമെന്ന് ഭയന്നാണ് പലരും ഇത്തരം ജോലി ചെയ്യുന്നത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago