HOME
DETAILS
MAL
സഹോദരിയെ സഹായിക്കാന്‍ അമ്മാവന് മരുമക്കളെ കൊന്നു
backup
June 16 2018 | 22:06 PM
ഹൈദരാബാദ്: മാനസികാസ്വാസ്ഥ്യമുള്ള ഇരട്ടക്കുട്ടികളെ അമ്മാവന് കഴുത്ത് ഞെരിച്ച് കൊന്നു.വെള്ളിയാഴ്ച ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. 12 വയസ്സുള്ള ഇരട്ട സഹോദരങ്ങളായ ശ്രുജന റെഡ്ഡി, വിഷ്ണു വര്ധന് റെഡ്ഡി എന്നിവരെയാണ് അമ്മാവനായ മല്ലികാര്‍ജുന്‍ റെഡ്ഡി കൊലപ്പെടുത്തിയത്. ഇയാളുടെ വാടകവീട്ടില്വച്ചായിരുന്നു കൊല നടത്തിയത്.
ഒരു ടാക്സി ഡ്രൈവറുടെ സഹായത്തോടെയാണ് ഇയാള്‍ കൃത്യം നടത്തിയത്. മൃതദേഹം മറവ് ചെയ്യാനായി ടാക്സിയില്‍ കയറ്റുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സഹോദരി ലക്ഷ്മി മൂകരും മാനസികാസ്വാസ്ഥവുമുള്ള 2 കുട്ടികളേയും കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞത്. മല്ലികാര്ജജുനയ്ക്കൊപ്പം സഹായി വെങ്കിട്ടറാം റെഡ്ഡിയും അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."