ചികിത്സയിലുള്ള അവസാന രോഗിയും നെഗറ്റിവ്; കൊവിഡ് മുക്തമാവാന്‍ മലപ്പുറം
മലപ്പുറം: കൊവിഡിനെതിരായ പ്രതിരോധം ഫലം കണ്ട് മലപ്പുറം. ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയുടേയും പരിശോധനാ ഫലം നെഗറ്റിവ്. ജില്ലയില്‍ നിലവില്‍ ആര്‍ക്കും കൊവിഡില്ല.
ഇത് വരെ 20 പേര്‍ക്കാണ് കൊവിഡ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ 19 പേര്‍ക്കും രോഗം ഭേദമായി. രോഗബാധിതയായ നാല് മാസം പ്രായമുള്ള കുഞ്ഞ് ഈ മാസം 24ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ചിരുന്നു.
നിലവില്‍ 1813 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 41 പേര് ആശുപത്രി നിരീക്ഷണത്തിലാണ്. 1772 പേര് വീടുകളിലും. നേരത്തെ രോഗം ഭേദമായ അഞ്ചു പേര് ഇന്ന് ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന അഞ്ച് പേരാണ് ഇന്ന് രാവിലെ 10.30 ന് പ്രത്യേക സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ നിന്ന് പുറത്തിറങ്ങിയത്.
വേങ്ങര കൂരിയാട് സ്വദേശി അബ്ബാസ് തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ഷറഫുദ്ദീന് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സനീം അഹമ്മദ് വേങ്ങര കണ്ണമംഗലം സ്വദേശി സുലൈഖ മമ്പുറം വെട്ടം ബസാര്‍ സ്വദേശി സാജിദ എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."