മഴക്കെടുതി; കിണര്‍ ഇടിഞ്ഞു വീണു
കൊപ്പം: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കിണറിന്റെ ആള്‍മറയും ജലസേചനത്തിന് ഉപയോഗിച്ചിരുന്ന മോട്ടോറടക്കം ഇടിഞ്ഞു വീണു. വിളയൂര്‍ വള്ളിയത്ത് കുളമ്പ് വള്ളിക്കുന്നത്ത് വാപ്പു മുസ്്‌ലിയാരുടെ വീട്ടുവളപ്പിലെ പതിമൂന്ന് കോല്‍ താഴ്ച്ചയുള്ള കിണറാണ് ഇടിഞ്ഞ് വീണത്. ഇടിഞ്ഞു വീണപ്പോള്‍ ശക്തമായ ശബ്ദം കേട്ടതായി വീട്ടുകാര്‍ പറഞ്ഞു.
പതിനഞ്ച് വര്‍ഷം പഴക്കമുള്ള കിണര്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് അടിയില്‍ പകുതി ഭാഗത്ത് നിന്ന് പടുത്ത് ആള്‍മറ കെട്ടി സംരക്ഷിച്ചത്. ഒന്നര എച്ച്.പി മോട്ടോറടക്കം ഒന്നര ലക്ഷത്തോളം രൂപ ഇതിന് ചെലവായതായി വീട്ടുടമ വാപ്പു മുസ്്‌ലിയാര്‍ പറഞ്ഞു. തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴും കിണര്‍ ഇടിഞ്ഞ് കൊണ്ടേയിരിക്കുന്നു. ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ അറിയിച്ചതായും സര്‍ക്കാര്‍ തലത്തിലെ സഹായങ്ങള്‍ക്ക് ശ്രമിക്കുന്നതായും വാര്‍ഡ് മെമ്പര്‍ വി അഹമ്മദ് കുഞ്ഞി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."