HOME
DETAILS

ആറു ദിവസത്തെ മഴ: നഷ്ടം 7.24 കോടി

  
backup
June 17 2018 | 05:06 AM

%e0%b4%86%e0%b4%b1%e0%b5%81-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%b4-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%82-7-24-%e0%b4%95%e0%b5%8b%e0%b4%9f



മലപ്പുറം: ആറു ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി പെയ്ത മഴയിലും അതേതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും കടല്‍ക്ഷോഭത്തിലുമായി ജില്ലയുടെ തീരദേശ, മലയോര മേഖലയില്‍ 7.24 കോടിയുടെ നാശനഷ്ടം. 12 വീടുകള്‍ പൂര്‍ണമായും 160 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏകദേശം 48 ലക്ഷം രൂപയാണ് ഇതില്‍ നഷ്ടം കണക്കാക്കുന്നത്.
വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ വീടുകളുടെ നഷ്ടം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ ലഭിക്കൂ. ഇതിന്റെ നടപടിക്രമങ്ങള്‍ക്കു ദിവസങ്ങളെടുക്കും. ഏറനാട്, കൊണ്ടോട്ടി, നിലമ്പൂര്‍, പൊന്നാനി താലൂക്കുകളിലാണ് കാലവര്‍ഷത്തില്‍ കൂടുതല്‍ വീടുകള്‍ നശിച്ചിട്ടുള്ളത്.
എന്നാല്‍, കാലവര്‍ഷം തുടങ്ങുന്നതു മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറനാട് താലൂക്കില്‍ നൂറ്റി മുപ്പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മൂന്നു വീടുകള്‍ പൂര്‍ണമായും നശിച്ചു. നിലമ്പൂര്‍ താലൂക്കില്‍ 40 വീടുകളും കൊണ്ടോട്ടിയില്‍ 18 വീടുകളും പൊന്നാനിയില്‍ അന്‍പതോളം വീടുകളും ഭാഗികമായി നശിച്ചു.
പൊന്നാനി താലൂക്കില്‍ ഒന്‍പതു വീടുകളും പൂര്‍ണമായും നശിച്ചിട്ടുണ്ട്. ജില്ലയുടെ കാര്‍ഷിക മേഖലയ്ക്കും കനത്ത നാശമാണ് ശക്തമായ കാലവര്‍ഷത്തിലുണ്ടായത്. 389.87 ഹെക്ടര്‍ കൃഷിയിടം നശിച്ചു.
6.76 കോടിയുടെ നാശനഷ്ടമാണ് ജില്ലയ്ക്കുണ്ടാത്. തുടര്‍ച്ചയായി മഴ പെയ്തതോടെ കടല്‍ക്ഷോഭവും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുമുണ്ടായി.
എടവണ്ണ മേഖലയിലെ കഴിക്കേചാത്തല്ലൂര്‍, പടിഞ്ഞാറെ ചാത്തല്ലൂര്‍, ഊര്‍ങ്ങാട്ടിരിയിലെ വള്ളിപ്പാലം, വെറ്റിലക്കൊല്ലിയിലെ കൂരങ്കല്ല് എന്നിവിടങ്ങളിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.
മഴക്കെടുതി നേരിടാന്‍ നാലു ദുരിതാശ്വാസ കേന്ദ്രങ്ങളാണ് ജില്ലയില്‍ തുറന്നിരുന്നത്. കുറുമ്പലങ്ങോട് വില്ലേജില്‍ എല്‍.പി സ്‌കൂള്‍, പെരകമണ്ണയില്‍ കിഴക്കേ ചാത്തല്ലൂര്‍ ബദല്‍ സ്‌കൂള്‍, മഞ്ചേരി വില്ലേജ് ഓഫിസ് കെട്ടിടം, പുള്ളിപ്പാടം കമ്യൂനിറ്റി ഹാള്‍ എന്നിവടങ്ങളില്‍ ആരംഭിച്ചിരുന്ന ദുരിതാശ്വാസ ക്യാംപുകള്‍ പ്രകൃതിക്ഷോഭം ശമിച്ചതോടെ അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം മഴ മാറിനിന്നതോടെ ജനജീവിതം സാധരണ നിലയിലായിട്ടുണ്ട്.
അതേസമയം, വടപുറം കുതിരപ്പുഴയില്‍ കാണാതായ നിലമ്പൂര്‍ പട്ടരാക്ക പുത്തലത്ത് അബ്ദുര്‍റഹ്മാ (23) ന്റെ മൃതദേഹംകൂടി കണ്ടെത്തിയതോടെ കാലവര്‍ഷത്തില്‍ ജില്ലയില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി.
കരിമ്പുഴയില്‍ കാണാതായ കരുവന്‍കുഴി വാകക്കുണ്ടന്‍ നിസാമുദ്ദീ (40) ന്റെ മൃതദേഹം കഴിഞ്ഞ ദിവസവുമാണ് ചാലിയാറില്‍നിന്നു കണ്ടെത്തിയത്. ഇതോടെ തിരച്ചിലിനെത്തിയ ആറംഗ നേവി സംഘം മടങ്ങി. പുല്‍പറ്റയില്‍ വെള്ളക്കെട്ടില്‍വീണ് അബ്ദുല്‍ മുനീറും മരണപ്പെട്ടിരുന്നു. കഴിഞ്ഞ 13നു മത്സ്യബന്ധനത്തിനിടെ താനൂരില്‍ കാണാതായ അഞ്ചുടി കുട്ടിയാമുവിന്റെ പുരക്കല്‍ ഹംസ (58) യുടെ മതൃദേഹവും വ്യാഴാഴ്ച കണ്ടെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  5 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  25 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  30 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  34 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago