ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
ഹരിപ്പാട്: ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ട ഭൂമിയെന്ന് ആരോപിച്ച് ലൈഫ് ഭവന പദ്ധതിയില്‍ പെട്ട ഗുണഭോക്താക്കളെ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നതായി ആരോപണം. ചെറുതന പഞ്ചായത്തിലെ വിധവയായ വീട്ടമ്മയ്ക്ക് അനുവദിച്ച വീടുള്‍പ്പടെ നിരവധി ഗുണഭോക്താക്കളെയാണ് നിസാര കാരണം പറഞ്ഞ് തലങ്ങും വിലങ്ങും ഓടിക്കുന്നത്.
തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നത് 2008ലാണ്. എന്നാല്‍ നാലു പതിറ്റാണ്ടായി താമസിക്കുന്നവരായ വീട്ടുനമ്പര്‍ പഞ്ചായത്തില്‍ നിന്നുതന്നെ നല്‍കിയിട്ടുള്ള വാസയോഗ്യമായ വീടില്ലാത്ത കുടുംബത്തിനാണ് ഈ ദുരവസ്ഥ. കുടുംബശ്രീ വഴിയും പിന്നീട് ഉദ്യോഗസ്ഥര്‍ വഴിയും സര്‍വെ നടത്തിയ ശേഷമാണ് വാസയോഗ്യമല്ലാത്ത വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീട് അനുവദിക്കുന്നത്.
പഞ്ചായത്തിലെ രജിസ്റ്റര്‍ പരിശോധിച്ചാല്‍ മുന്‍പ് നല്‍കിയിട്ടുള്ള വീട്ടു നമ്പര്‍, പുരക്കരം എന്നിവയെ സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിക്കും. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ഗുണഭോക്താക്കളെ നെട്ടോട്ടമോടിക്കുന്നത്. മാത്രമല്ല തണ്ണീര്‍തട നിയമമനുസരിച്ച് ഓരോ പഞ്ചായത്തുകളിലും വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന നിരീക്ഷണ സമിതികളുമുണ്ട്. ഇവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ അന്വേഷണം നടത്തി അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കാവുന്നതാണ്.
എന്നാല്‍ ഇത് സംബന്ധിച്ച് സാധാരണക്കാരില്‍ അധികം പേര്‍ക്കും അറിവില്ല. ഉദ്യോഗസ്ഥരാകട്ടെ ഇത്തരം കാര്യങ്ങള്‍ സാധാരണക്കാരുമായി പങ്ക് വെക്കാറുമില്ല. മാത്രമല്ല നിയമസഭയില്‍ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കൃഷി ഓഫിസര്‍ അധ്യക്ഷനായി മോനിറ്ററിങ് സമിതികളെയും എടുത്തിട്ടുണ്ട്. ഇവര്‍ക്ക് അപേക്ഷ നല്‍കിയാല്‍ അന്വഷണം നടത്തി റിപ്പോര്‍ട്ട് ആര്‍.ഡി.ഒ വഴി കലക്ടറേറ്റില്‍ എത്തിയാലും അനുമതി ലഭിക്കും.
ഇതില്‍ രാഷ്ട്രീയക്കാരുടെ ഇടപെടല്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മാത്രമല്ല തീര്‍പ്പുകല്‍പ്പിക്കുന്നതിന് കാലതാമസവും വരുത്തുകയും ചെയ്യും. മുന്‍പ് കെട്ടിട കരമടച്ചതിന്റെ രസീതും കെട്ടിട നമ്പരുമായി അധികൃതരെ സമീപിച്ചിട്ട് ഇതുവരെ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്തുകളുമുണ്ട്. അധികൃതരുടെ ഇത്തരം നിലപാടുകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഗുണഭോക്താക്കളെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."