പ്രോജക്ട് അസിസ്റ്റന്റ്: കരാര്‍ നിയമനം
കൊച്ചി: ഫിഷറീസ് വകുപ്പു വഴി ജില്ലയില്‍ നടപ്പാക്കുന്ന മത്സ്യ സമൃദ്ധി രണ്ടാം പ്രോജക്ടിലേക്ക് പ്രോജക്ട് അസിസ്റ്റന്റുമാരെ താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്നതിന് താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ബി.എഫ്.എസ്.സി, എം.എഫ്.എസ്.സി, എം.എസ്.സി ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, എം.എസ്.സി അക്വാട്ടിക് ബയോളജി, എം.എസ്.സി മാരികള്‍ച്ചര്‍ അല്ലെങ്കില്‍ അക്വാകള്‍ച്ചര്‍, ഫിഷറീസ്, സുവോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 22000 രൂപ പ്രതിമാസ വേതനവും കൂടാതെ നിശ്ചിത തുക യാത്രാപ്പടി, കമ്മ്യൂണിക്കേഷന്‍ അലവര്‍സ് എന്നിവയ്ക്കും അര്‍ഹതയുണ്ടായിരിക്കും.
വെളളപേപ്പറില്‍ തയാറാക്കിയ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 15 നകം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍, എറണാകുളം, ഇ.ആര്‍.ജി റോഡ്, കൊച്ചി-18 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842392660, 2397182 ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."