HOME
DETAILS
MAL
കൂവാ പാഴാക്കി; പോള്സന് നേടി, ഡന്മാര്ക്കിന് വിജയം
backup
June 17 2018 | 11:06 AM
സരന്‍സ്ക്: ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ ടീമായ പെറുവിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ഡന്മാര്ക്ക്. മത്സരത്തിന്റെ 59ാം മിനുറ്റിലാണ് ഡന്മാര്മാക്കിന്റെ വിജയമണിഞ്ഞ ഗോള്‍ പിറന്നത്. യൂസഫ് പോള്സന് ആണ് ഡന്മാര്ക്കിന്റെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ പെറുവിന്റെ ക്രിസ്റ്റ്യന്‍ കുവയ്ക്ക് ലഭിച്ച പെനാല്‍റ്റി പാഴാക്കിയതാണ് പെറുവിന് തിരിച്ചടിയായത്. വി.എ.ആര് വഴി ലഭിച്ച പെനാല്‍റ്റി കൂവ ഉയര്‍ത്തിയടിച്ച് പാഴാക്കുകയായിരുന്നു. 59ാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്സണ് നല്കിയ പാസുമായി മുന്നേറി പെറു പ്രതിരോധത്തെയും ഗോളിയെയും മറികടന്നാണ് പോള്സന് ലക്ഷ്യം കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."