മരണം വരെ നിരാഹാരം; പിന്മാറാതെ ജിഷ്ണുവിന്റെ കുടുംബം
തിരുവനന്തപുരം: എന്തൊക്കെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നാലും നീതി തേടിയുള്ള സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം. മരണം വരെ നിരാഹാര സമരം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് വിട്ടാല്‍ ഡി.ജി.പിയുടെ ഓഫീസിലേക്ക് പോവും. എവിടെ തടഞ്ഞാലും അവിടെ സമരമിരിക്കുമെന്നും ശ്രീജിത്ത് മുന്നറിയിപ്പു നല്കി. തങ്ങളെ മര്‍ദ്ദിച്ച പൊലിസുകാരെ തല്‍സ്ഥാനത്തു നിന്ന് മാറ്റണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ജിഷ്ണുവിന്റെ കുടുംബം ഒന്നടങ്കം സമരത്തിലാണ്.
ജിഷ്ണുവിന്റെ അമ്മ മഹിജയോടൊപ്പം ശ്രീജിത്ത് ആശുപത്രിയില്‍ നിരാഹാര സമരത്തിലാണ്. സഹോദരി വീട്ടിലും സമരം തുടരുകയാണ്. ജിഷ്ണുവിന്റെ അഛന് അശോകനും അദ്ദേഹത്തിന്റെ സഹോദരിയുമുള്പെടെയുള്ളവര് മെഡിക്കല്‍ കോളജ് വളപ്പിലും വ്യാഴാഴ്ച മുതല്‍ നിരാഹാരസമരം തുടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."