മുംബൈയില്‍ 55 വയസ് പിന്നിട്ട പൊലിസുകാരോട് വീട്ടിലിരിക്കാന്‍ നിര്‍ദേശം
മുംബൈ: മുംബൈയില്‍ 55 വയസിന് മുകളിലുള്ള പൊലിസ് കോണ്സ്റ്റബിള്മാരോട് വീട്ടിലിരിക്കാന്‍ നിര്‍ദേശം. നഗരത്തില്‍ കൊവിഡ് ബാധിച്ച് മൂന്ന് പൊലിസുകാര്‍ മരിച്ച സാഹചര്യത്തിലാണിത്. കൊവിഡ് നിയന്ത്രണവിധേയമാകുന്നതുവരെ 55 കഴിഞ്ഞ പൊലിസുകാര്‍ ജോലിക്ക് ഹാജരാകേണ്ട എന്നാണ് മുംബൈ പൊലിസ് മേധാവി പരംബിര്‍ സിങ്ങിന്റെ നിര്‍ദേശം. മുംബൈയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച മൂന്ന് പൊലിസുകാരും 50ന് മുകളില്‍ പ്രായമുള്ളവരായിരുന്നു. ധാരാവിയില്‍ ജോലി ചെയ്ത ആറ് പൊലിസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
56കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ ശിവാജി നാരായണ്‍ സോനാവാനെയാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇദ്ദേഹത്തെ മുംബൈയിലെ കെ.ഇ.എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കുര്‍ള ഡിവിഷനിലെ ട്രാഫിക് പൊലിസിലെ ഹെഡ് കോണ്‍സ്റ്റബിളാണ് ശിവാജി. മുംബൈ നഗരത്തിലെ പ്രധാന കൊവിഡ് ഹോട്ട്സ്പോട്ടുകളിലൊന്നായ എല്‍-വാര്‍ഡില്‍ (കുര്‍ള ഡിവിഷന്) ശിവാജി നാരായണനെ ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നു.
മുംബൈ പൊലിസിലെ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. വകോല പൊലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സന്ദീപ് സര്‍വ് എന്നിവരാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതിന് പുറമെ ധാരാവിയില്‍ കൊവിഡ് പരിശോധന നടത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ധാരാവിയില്‍ നിയന്ത്രണങ്ങള്‍ പേരിന് മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച 8,590 പേരില്‍ 5,500ഉം മുംബൈയിലാണ്. നഗരത്തില്‍ ഇതുവരെ 219 പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."