പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കത്തിച്ച് പതിനഞ്ചു പവന് കവര്‍ന്നു
കിളിമാനൂര്‍ : പൂട്ടിയിട്ടിരുന്ന വീടിന്റെ വാതില്‍ കത്തിച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവന് സ്വര്‍ണം കവര്ന്നതായിപരാതി.
പുളിമാത്ത് ശ്രേയസില്‍ ശശിധരന്‍പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശശിധരന്‍പിള്ളയുടെ ഭാര്യ ജയ രണ്ട്
ദിവസംമുമ്പ് ശാന്തിഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീട് പൂട്ടിയിട്ട് ശശിധരന്‍പിള്ളയും ഭാര്യയൊടൊപ്പം ആശുപത്രിയിലായിരുന്നു.ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍
നിന്ന് തിങ്കളാഴ്ച വൈകിട്ട് നാലോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാ വിവരം അറിയുന്നത്.
വീടിന്റെ രണ്ടാംനിലയിലെ മുന്‍വശത്തെ വാതില്കട്ടിളയടക്കം കത്തിച്ച് അകത്ത് കടന്ന കള്ളന്മാര് അകത്തെ വാതില്‍ മഴുഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവന് കവര്‍ന്നതെന്നാണ് പോലീസ് നിഗമനം.വിരലടയാളവിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കിളിമാനൂര്‍ പൊലിസ് കേസെടുത്തു.രണ്ടു മാസങ്ങള്‍ക്ക് മുമ്പ് കിളിമാനൂരിന് സമീപം കേശവപുരത്തെ ഒരു വക്കീലിന്റെ വീട്ടിലും സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."