പെരിയ: സി.ബി.ഐ അന്വേഷണം വേണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍
കാസര്‍കോട്: കല്ല്യോട്ട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ കുടുംബം ആവശ്യപ്പെടുന്ന സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൊല്ലപ്പെട്ട കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ വീടുകള്‍ ഇന്നലെ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം.
കുടുംബം ഉന്നയിക്കുന്ന ആവശ്യത്തിന് മുസ്‌ലിംലീഗ് ശക്തമായി പിന്തുണക്കും. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ മനുഷ്യജീവനുകള്‍ വെട്ടിയരിയുന്ന ഇത്തരക്കാരെ നിയമത്തിന് മുന്നിലെത്തിക്കണം. ഇനിയും ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.കെ അരവിന്ദന്‍, കെ.എം.സി.സി കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി അബ്ബാസ് കളനാട് തുടങ്ങയിവരും സാദിഖലി തങ്ങളോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."