സാലറി കട്ട്: ഓര്‍ഡിനന്‍സിന് മന്ത്രി സഭയുടെ അംഗീകാരം; ശമ്പളം പിടിക്കുന്നത് ദുരന്തനിവാരണ നിയമം അനുസരിച്ച്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള പിടിക്കാനുള്ള തീരുമാനം നിയമപരമാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ശമ്പളം പിടിക്കുന്നത് നിയമപരമല്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് (ഡിസ്ആസ്ടര്‍ പബ്ലിക് എമര്‍ജന്‍സി ആക്ട്) ശമ്പളം പിടിക്കുന്നതെന്നും മന്ത്രിസഭാ യോഗ ശേഷം ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കി.
നിയമമനുസരിച്ച് 25ശതമാനം വരെ പിടിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. എന്നാല്‍ അത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. തിരിച്ചു നല്‍കുന്നത് നടപടി സ്വീകരിച്ച് ആറുമാസത്തിന് ശേഷം സര്‍ക്കാര്‍ പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റിവെച്ച ശമ്പളം തിരിച്ചു നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കുമെന്നും ധനമന്ത്രി ഉറപ്പു നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ശമ്പള വിതരണം നടത്തുക. സര്‍ക്കാറില്‍ നിന്ന് ഗ്രാന്‍ഡ് ലഭിക്കുന്നതും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പെടെ എല്ലാം നിയമത്തിനു കീഴില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."