കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുഖം മിനുക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്രത്തിലെ വിവിധ വകുപ്പുകളില്‍ എപ്പോഴും പഴി കേള്‍ക്കുന്ന വകുപ്പാണ് കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം. രാജ്യത്തിന്റെ പരിസ്ഥിതി സമ്പത്ത് നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും മുഖ്യ പങ്കു വഹിക്കുന്ന പരിസ്ഥിതി മന്ത്രാലയം മുഖം മിനുക്കാനൊരുങ്ങുകയാണ്.
ഇതനായി സ്വകാര്യ പി.ആര് കമ്പനിയെ വാടകക്കെടുത്ത് നവീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. ഇവര്‍ മുഖേന വിവിധ കാംപയിനുകള്‍ ജനങ്ങളില്‍ ഫലപ്രദമായി എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.
പ്രകൃതി സംരക്ഷണം തന്നെയാണ് പി.ആര് കമ്പനിക്ക് ഏല്പിച്ചു നല്കുന്ന പ്രധാന ഉത്തരവാദിത്വം.
രാജ്യം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി ആഘാതങ്ങളും വെല്ലുവിളികളും തടയുക, ഇതിനായി ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക,കടുത്ത വരള്‍ച്ചയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം. 1985ലാണ് കേന്ദ്ര പരിസ്ഥിതി-വന്യജീവി വകുപ്പ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."