സ്‌റ്റോക്‌ഹോമില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി; അഞ്ചു മരണം I video
സ്‌റ്റോക്‌ഹോം: സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്‌ഹോമില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് അക്രമി
ട്രക്ക് ഇടിച്ചു കയറ്റി. അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.
— Johnny Chadda (@johnnychadda) April 7, 2017
സ്റ്റോക്‌ഹോമിലെ കാല്‍നടയാത്രക്കാര്‍ക്കു മാത്രമുള്ള തെരുവായ ക്യൂന്‍സ് സ്ട്രീറ്റിലാണ് സംഭവം. പ്രാദേശിക സമയം മൂന്നു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തെരുവിലെ വ്യാപാര സ്ഥാപനത്തിലേക്കാണ് ട്രക്ക് ഇടിച്ചു കയറ്റിയത്
Something's happening on Drottninggatan and around Stockholm. pic.twitter.com/YPbrZSe5Mb
— Johnny Chadda (@johnnychadda) April 7, 2017
നൂറുകണക്കിന് ആളുകള്‍ ആ സമയം തെരുവില്‍ ഉണ്ടായിരുന്നു. ആക്രമി ട്രക്ക് ഒടിച്ചു കയറ്റിയതോടെ ജനങ്ങള്‍ നാലുപാടും ചിതറിയോടി.
— Johnny Chadda (@johnnychadda) April 7, 2017
ഭീകരാക്രമണമാണ് നടന്നതെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സ്വീഡനിലെ മദ്യനിര്‍മാണ കമ്പനിയായ സ്‌പെന്‍ഡ്രുപ്‌സിന്റെതാണ് ലോറിയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങളുടെ വാഹനം തട്ടിയെടുക്കുകയായിരുന്നു എന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ഭീകരാക്രമാണെന്നു സംശയിക്കുന്നതായി സ്വീഡിഷ് പ്രധാനമന്ത്രിയും അറിയിച്ചു.
The #Stockholm truck crash surrounded by firefighters pic.twitter.com/LoXYih2Q9j
— The Telegraph (@Telegraph) April 7, 2017
സംഭവം നടന്നയുടന്‍ തെരുവില്‍നിന്നും വ്യാപാര സ്ഥാപനത്തില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പൊലിസ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. നിരത്തില്‍ രക്തം തളം കെട്ടി നില്‍ക്കുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ടു ചെയ്തു.
Updating...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."