ബാര്‍കോഴ: എസ്പി സുകേശനെ കുറ്റപ്പെടുത്തി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബാര്‍കോഴ സംബന്ധിച്ച കേസില്‍ അന്വേഷണം നടത്തിയ എസ്പി ആര്.സുകേശനെ കുറ്റപ്പെടുത്തി െ്രെകംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് കൈമാറി.
കേസ് അന്വേഷണത്തില്‍ സുകേശന് വീഴ്ചപറ്റി. കേസിന്റെ അന്വേഷണവിവരങ്ങള്‍ ചോര്‍ന്നു. വിവരങ്ങള്‍ പുറത്തുവിട്ട സുകേശന്റെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജന് നല്‍കിയിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ഉടമകളുടെ യോഗത്തില്‍ ബിജുരമേശ് പറഞ്ഞകാര്യങ്ങള്‍ സുകേശനില്നിന്ന് ചോര്‍ന്ന് കിട്ടിയതാണ് എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും. മുന്‍ധാരണകള്‍ വച്ചാണ് സുകേശന് അന്വേഷിച്ചത് എന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
ബിജുരമേശും അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനും തമ്മില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്ന് അന്നത്തെ വിജിലന്‍സ് മേധാവി ശങ്കര്‍റെഡ്ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."