ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി
ബാലുശേരി: തിമിര്‍ത്തുപെയ്തു കൊണ്ടിരുന്ന മഴയ്ക്ക് അല്‍പം ശമനം വന്നതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ബാലുശേരി, കിനാലൂര്‍, പുവമ്പായി, മഞ്ഞപ്പാലം എന്നിവിടങ്ങളിലെ സ്‌കൂളുകളിലും അങ്കണവാടികളിലും അഭയം തേടിയ കുടുംബങ്ങളാണ് മടങ്ങി തുടങ്ങിയത്.
പതിനൊന്ന് ദുരിതാശ്വാസ ക്യാംപുകളിലായി നൂറ് കണക്കിനാളുകളായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്. മഞ്ഞപ്പാലം, കോട്ടനട, കിനാലൂര്‍ ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഒഴിഞ്ഞു പോവേണ്ട അവസ്ഥയായിരുന്നു. അഗ്‌നിശമനസേനാ വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. കിണറുകള്‍ മലിനമായത് കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പിടിപെടുമോയെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."