HOME
DETAILS

'വിവരമില്ലാത്ത പ്രതികരണം'; കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ മുഖ്യമന്ത്രി

  
backup
April 30 2020 | 01:04 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b0%e0%b4%a3
 
 
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റേത് വിവരമില്ലാത്ത പ്രതികരണമാണെന്നും അത് കേന്ദ്ര മന്ത്രിസ്ഥാനത്തിനു യോജിച്ചതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി, കോട്ടയം ജില്ലകള്‍ ഗ്രീന്‍ സോണിലേക്ക് മാറ്റിയത് തെറ്റായ തീരുമാനമായിപ്പോയി എന്ന് വി.മുരളീധരന്‍ പറഞ്ഞത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. എന്നാല്‍ റെഡ് സോണിലേക്ക് മാറ്റിയതിനെ കേന്ദ്ര മന്ത്രി വിമര്‍ശിച്ചു എന്ന ധാരണയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് നടത്തിയ ആലോചനകളുടെ ഭാഗമായാണ് കോട്ടയവും ഇടുക്കിയും ഗ്രീന്‍ സോണില്‍നിന്നും റെഡ് സോണായി പ്രഖ്യാപിച്ചത്. കൊവിഡ് പടരുന്നത് തടയുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്. കേന്ദ്രമന്ത്രിയില്‍ നിന്നും അത്തരമൊരു പ്രതികരണം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും ഉണ്ടായെങ്കില്‍ ശുദ്ധ വിവരക്കേടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 വി.മുരളീധരന്‍ സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. കേന്ദ്രമന്ത്രിക്ക് രാഷ്ട്രീയ തിമിരമാണെന്നും കേരളത്തിലെ കുറവുകള്‍ അന്വേഷിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക് പിന്തുണയേറുന്നതാണോ മുരളീധരന്റെ വിഷമമെന്നും മന്ത്രി ചോദിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാനാണ് മന്ത്രി ശ്രമിക്കേണ്ടതെന്നും കടകംപള്ളി പറഞ്ഞു.
അമിത ആത്മവിശ്വാസമുണ്ടാക്കിയ ജാഗ്രതക്കുറവാണ് ഇടുക്കിയിലും കോട്ടയത്തും കാണുന്നതെന്നും എറ്റവും സുരക്ഷിതമായ ഗ്രീന്‍ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് ഇപ്പോള്‍ എവിടെയെത്തിച്ചെന്ന് കണ്ടില്ലേയെന്നും പറഞ്ഞുതീരും മുന്‍പേ ഗ്രീന്‍ സോണ്‍, റെഡ് സോണായി മാറിയെന്നും മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 
കൊവിഡ് പ്രതിരോധത്തില്‍ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും പി.ആറുകാരും ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വീണ്ടുമുണ്ടായ ഈ രോഗ വ്യാപനം സര്‍ക്കാരിന്റെ കൈയിലിരുപ്പുകൊണ്ടാണെന്ന് പറയാതിരിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലത്തൂരില്‍ ഇന്ധനം ചോര്‍ന്ന സംഭവം; എച്ച്പിസിഎല്ലിന് വീഴ്ച സംഭവിച്ചെന്ന് കലക്ടര്‍, കേസെടുത്തു

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  7 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  7 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  7 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  7 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  7 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  7 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  7 days ago