HOME
DETAILS

സി.പി.എം നിയന്ത്രണത്തില്‍ പാലിയേറ്റീവ് സേവനം ശക്തമാക്കുന്നു

  
backup
March 01 2019 | 05:03 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

കോഴിക്കോട്: ജില്ലയില്‍ കിടപ്പുരോഗികള്‍ 7516 പേര്‍. ഇതില്‍ കൂടുതലും സ്ത്രീകളെന്നും സര്‍വേ. സി.പി.എം നിയന്ത്രണത്തിലുള്ള സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തിയ സര്‍വേയിലാണ് ജില്ലയില്‍ 7516 കിടപ്പുരോഗികള്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. കുന്ദമംഗലം സോണിലെ കണക്കുമാത്രം പരിശോധിക്കുമ്പോള്‍ വാര്‍ധക്യം മൂലം അവശതയിലായ 192 രോഗികളില്‍ 127 പേര്‍ സ്ത്രീകളാണ്.  കിടപ്പുരോഗികളായി കണ്ടെത്തിയവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കി വരുന്നതായി സുരക്ഷാപെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ കെ.പി കുഞ്ഞഹമ്മദ് കുട്ടിയും ഉപദേശക സമിതി ചെയര്‍മാന്‍ പി മോഹനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്പൂര്‍ണ ഹോം കെയര്‍ സൗഹൃദ ജില്ലയായി കോഴിക്കോടിനെ മാറ്റുകയെന്ന പ്രവര്‍ത്തനത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ സുരക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള സുരക്ഷയുടെ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ 16 സോണല്‍ കമ്മിറ്റികളും 220 ലോക്കല്‍ കമ്മിറ്റികളും 1010 യൂനിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവില്‍ ലോകാരോഗ്യ സംഘടനയുടെ പരിശീലനം നേടിയ 655 സന്നദ്ധപ്രവര്‍ത്തകരടക്കം 3000 വളണ്ടിയര്‍മാരും സുരക്ഷക്കുണ്ട്. പരിചരണം ആവശ്യമായ രോഗികളെ ദിവസമോ രണ്ടാഴ്ചയില്‍ ഒരിക്കലോ വീടുകളില്‍ എത്തിയാണ് വളണ്ടിയര്‍മാര്‍ പരിചരിക്കുക. സി.പി.എം കണ്ണൂര്‍ ജില്ലയില്‍ പരീക്ഷിച്ച് ഏറെ വിജയം നേടിയ പദ്ധതിയാണ് സാന്ത്വന ചികിത്സ.
ജില്ലയിലെ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ സംഗമ ഉദ്ഘാടനവും ഹോം കെയര്‍ പ്രഖ്യാപനവും 3ന് രാവിലെ 10 ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ബാഡ്ജ് വിതരണം എളമരം കരീം എം.പി നിര്‍വഹിക്കും. പാലിയേറ്റീവ് ഉപരകണങ്ങള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എ പ്രദീപ് കുമാര്‍ എം.എല്‍.എയില്‍ നിന്നും ഏറ്റുവാങ്ങും.
പി. അജയകുമാര്‍, ഇ.വി സക്കരിയ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago