പൊതുടാപ്പുകളിലെ ജലമോഷണം: പരിശോധന കര്‍ശനമാക്കി ജല അതോറിറ്റി
വൈക്കം: പൊതുടാപ്പുകളില്‍ നിന്നും ജല മോഷണം നടക്കുന്നതായി വ്യാപകമായ പരാതികള്‍ ഉള്ളതിനാല്‍ പരിശോധന കര്‍ശനമാക്കി ജല അതോറിറ്റി.
വൈക്കം സബ് ഡിവിഷന്‍ ഓഫിസിനു കീഴിലുള്ള വൈക്കം മുനിസിപ്പാലിറ്റി, ടി.വി പുരം, ചെമ്പ്, മറവന്‍തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകളില്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് പകല്‍- രാത്രി കാല പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ക്രമക്കേട് കണ്ടെത്തുന്ന പൊതു ടാപ്പുകള്‍ സ്ഥിരമായി റദ്ദ് ചെയ്ത് കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കുകയോ നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നതാണ്.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഹോസ് ഉപയോഗിച്ച് ജലമോഷണം നടത്തിയ നിരവധി പൊതു ടാപ്പുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും അന്റിതെഫ്റ്റ് സ്‌ക്വാഡിന്റെ കര്‍ശന പരിശോധ ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."