HOME
DETAILS
MAL
ഇന്ന് ആശ്വാസ ദിനം; സംസ്ഥാനത്ത് ഇന്ന് 14 പേർ രോഗമുക്തരായി, രണ്ടു പേര്‍ക്ക് കൊവിഡ് ബാധ
backup
April 30 2020 | 11:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്തും കാസര്‍കോട്ടും ഓരോ ആള്‍ക്കാണ് ഇന്ന് പോസിറ്റീവായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നു വന്നതും മറ്റൊരാള്‍ക്ക് സമ്പര്ക്കിത്തിലൂടെ രോഗം പകര്‍ന്നതുമാണ്.
സംസ്ഥാനത്ത് ഇന്ന് 14 പേര് രോഗമുക്തരായെന്ന വലിയ ആശ്വാസ വാര്‍ത്തയുമുണ്ട്. ഇതോടെ ഇനി 111 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മൊത്തം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."