നാളെ വായനാ ദിനം: കുട്ടികളുടെ നല്ലവായനക്ക് പുസ്തകങ്ങളൊരുക്കി 'അമ്മക്കൂട്ടം'
ചെറുവത്തൂര്‍: പോയവര്‍ഷങ്ങളില്‍ വായനക്കിടെ ഇളകിപ്പോയ താളുകളെ അവര്‍ പുസ്തകത്തിലേക്ക് ചേര്‍ത്തുവച്ചു. കീറിപ്പോയ ഭാഗങ്ങള്‍ ഒട്ടിച്ചു വച്ചു.. ചന്തേര ഇസ്സത്തുല്‍ ഇസ്‌ലാം എ.എല്‍.പി സ്‌കൂളിലെ അമ്മക്കൂട്ടമാണ് വിദ്യാര്‍ഥികള്‍ക്കായി പുസതകങ്ങളൊരുക്കുന്നത്.
അവധി ദിവസമായ ഞായറാഴ്ചയാണ് അധ്യാപകരും രക്ഷിതാക്കളും സ്‌കൂളില്‍ ഒത്തുചേര്‍ന്നത്. റഫറന്‍സ് ലൈബ്രറി, ക്ലാസ് ലൈബ്രറി, തുറന്ന ലൈബ്രറി എന്നിങ്ങനെ മൂന്നുതരം ലൈബ്രറികള്‍ വിദ്യാലയത്തിലുണ്ട്. ആകെയുള്ള രണ്ടായിരത്തോളം പുസ്തകങ്ങളെ മൂന്നു ലൈബ്രറികളിലേക്കുമായി തരംതിരിച്ചു ക്രമീകരിച്ചു. വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായാണ് രക്ഷിതാക്കളും ടീച്ചര്‍മാരും കൈകോര്‍ത്തത്. ക്ലാസ് ലൈബ്രറികളില്‍ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും തുറന്ന ലൈബ്രറിയില്‍ ബാലമാസികകളുമാണ് കുട്ടികള്‍ക്ക് വായനക്കായി ലഭിക്കുക.
കൂടാതെ വിവിധ പരിപാടികളും ഇവര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നാളെ ഉച്ചക്ക് രണ്ടിന് ഒ.പി ചന്ദ്രന്‍, പ്രകാശന്‍ ചന്തേര എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന 'കഥവരമ്പിലൂടങ്ങനെ' എന്ന പരിപാടിയോടെ പദ്ധതിക്ക് തുടക്കമാകും.
പത്തു മാസം നീണ്ടുനില്‍ക്കുന്ന 'ആഴ്ച നക്ഷത്രം ക്വിസ്' (സീസണ്‍ അഞ്ച്) മത്സരത്തിനും നാളെ തുടക്കമാകും. ഒരുക്കം എന്ന പേരില്‍ സംഘടിപ്പിച്ച ലൈബ്രറി സജ്ജീകരണം പ്രധാനാധ്യാപിക സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. വിനയന്‍ പിലിക്കോട് വായനാ പക്ഷാചരണ പരിപാടികള്‍ വിശദീകരിച്ചു. മുപ്പതോളം അമ്മമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."